പാലക്കാട്: കോവിഡിൻറെ (Covid Second Wave) രണ്ടാം വരവിനെ തുടർന്ന് ട്രെയിൻ സർവ്വീസുകൾ നിർത്തുമെന്ന ആശങ്കക്ക് റെയിൽവേ തന്നെ ഒടുവിൽ വ്യക്തത വരുത്തി. കോവിഡ് വ്യാപനം എത്ര ശക്തമായാലും ട്രയിന്‍ സര്‍വീസുകള്‍ക്ക് മുടക്കം ഉണ്ടാവില്ലെന്ന് റെയില്‍വെ അറിയിച്ചു. ലോക്ക് ഡൌണിന് മുൻപ് ഉണ്ടായിരുന്ന സർവ്വീസുകൾ പൂർണ്ണമായും ആരംഭിച്ചു കഴിഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കും. ഇതിന് ആർ.പി.എഫിൻറെ സേവനം ഉറപ്പ് വരുത്തുമെന്നും റെയിൽവേ അറിയിച്ചു.
ദക്ഷിണ റെയിൽവേ പാലക്കാട് (Palakkad) ഡിവിഷണല്‍ മാനേജര്‍ ത്രിലോക് കോത്താരിയാണ് വിഷയത്തിൽ വ്യക്തത വരുത്തിയത്. മാര്‍ച്ച് 24 ന് ലോക്ഡൗണ്‍ മൂലം നിര്‍ത്തിവെച്ച സര്‍വീസുകള്‍ ഇപ്പോള്‍ 90 ശതമാനത്തിലേറെ പുനരാരംഭിച്ചു. കൂടുതൽ ജീവനക്കാർക്ക് വാക്സിനെടുക്കാനുള്ള നടപടികൾ പൂർത്തിയായി വരികയാണ്.
യാത്രക്കാര്‍ക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ട് വരും. യാത്രക്കിടെ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആര്‍പിഎഫിന് (Rpf) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും. കോവിഡ് നിയന്ത്രണങ്ങൾ കുറച്ചുകൂടി കടുപ്പിക്കുമെന്നും ഡി.ആർ.എം അറിയിച്ചു.
നിരവധി ട്രെയിനുകളായിരുന്നു കോവിഡ് ലോക്ക്ഡൌണിനെ തുടർന്ന് കഴിഞ്ഞ വർഷം നിർത്തിയിടേണ്ടി വന്നത്. ടിക്കറ്റ് വരുമാനം,മെയിൻറനൻസ് എന്നിവയടക്കം കോടികളുടെ നഷ്ടമായിരുന്നു ദക്ഷിണ റെയിൽവേക്കടക്കം ഉണ്ടായത്. റെയിൽവേയുടെ ചരക്ക് വണ്ടികൾ മാത്രമാണ് സർവ്വീസ് നടത്തിയിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...