ന്യൂഡല്‍ഹി: തലസ്ഥാനത്ത്  കൊറോണ വൈറസ് (COVID-19) അതിവേഗം പടരുന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്  കെജ്‌രിവാൾ... 


COMMERCIAL BREAK
SCROLL TO CONTINUE READING

ഏപ്രില്‍  20ന് ശേഷ൦ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന lock down ഇളവുകള്‍ ഡല്‍ഹിയില്‍ ബാധകമായിരിക്കില്ല എന്നും അദ്ദേഹം പറഞ്ഞു  


കൂടാതെ, ഡല്‍ഹിയില്‍ ശനിയാഴ്ച സ്ഥിരീകരിച്ച 186 കോവിഡ് കേസുകളും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരിലായിരുന്നുവെന്നത്  സ്ഥിതിഗതികള്‍ കൂടുതല്‍  നിര്‍ണ്ണായകമാക്കുകയാണ്.  കൂടാതെ,  രോഗം സ്ഥിരീകരിച്ചവര്‍ക്ക് തങ്ങള്‍ക്ക് രോഗബധയുള്ളതായി  അറിവുണ്ടായിരുന്നില്ലെന്നും ഇത് കൂടുതല്‍ ആശങ്കപ്പെടുത്തുന്നുന്നതായും മുഖ്യമന്ത്രി പറഞ്ഞു.


കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിലും കാര്യങ്ങള്‍ നിയന്ത്രണവിധേയമാണ്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കെജ്‌രിവാൾ പറഞ്ഞു.


ഏപ്രില്‍ 27 വരെ ഡല്‍ഹിയിലെ ഹോട്ട്‌സ്‌പോട്ട് മേഖലകളില്‍ ഒരിടത്തും യാതൊരു തരത്തിലുള്ള ഇളവുകളും അനുവദിക്കില്ലെന്നും കെജ്‌രിവാൾ വ്യക്തമാക്കി. വൈറസ് ബാധ പിടിച്ചുനിര്‍ത്തുന്നതിന് കര്‍ശനമായ lock down ആവശ്യമാണെന്നും കെജ്‌രിവാൾ  പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് ഏപ്രില്‍ 27ന് വീണ്ടും യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.


കോവിഡ്-19  ബാധിച്ച്‌ 42 പേരാണ് ഇതുവരെ ഡല്‍ഹിയില്‍ മരിച്ചത്. 1,707 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 72 പേര്‍ക്ക് രോഗം ഭേദമായി.