Covid vaccine certificate|ഇന്ത്യയുടെ കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റിന് 96 രാജ്യങ്ങളുടെ അംഗീകാരം: ആരോഗ്യ മന്ത്രാലയം
ഇന്ത്യയില്‍ നിന്നുള്ള കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റിന് 96 രാജ്യങ്ങളുടെ അംഗീകാരം നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.
ന്യൂഡല്‍ഹി: കോവിഡ്-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ (Vaccination Certificate) അംഗീകാരത്തിനായി ഇന്ത്യ (India) 96 രാജ്യങ്ങളുമായി പരസ്പര ധാരണയിലെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ (Mansukh Mandaviya). ഇത് മറ്റ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ യാത്ര സുഗമമാക്കാനും കോവിഡ് കാരണമുള്ള യാത്രാ നിയന്ത്രണങ്ങള്‍ മറികടക്കുന്നതിനും സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
കോവിഷീല്‍ഡ് വാക്സിനും ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച മറ്റു വാക്സിനുകളും എടുത്തവരുടെ സർട്ടിഫിക്കറ്റുകള്‍ ഈ രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ കോവിഡ്-19 വാക്സിനേഷൻ പ്രോഗ്രാമിന്റെ ഗുണഭോക്താക്കളെ അംഗീകരിക്കുന്നതിനായി ഇന്ത്യൻ സർക്കാർ ലോകത്തിലെ മറ്റ് രാജ്യങ്ങളുമായി ആശയവിനിമയം നടത്തുന്നത് തുടരുന്നുണ്ടെന്നും മന്ത്രി കുറിപ്പിലൂടെ അറിയിച്ചു.
Also Read: Covaxin : കോവാക്സിൻ സ്വീകരിച്ചവരെ നവംബർ 8 മുതൽ അമേരിക്കയിൽ പ്രവേശിപ്പിക്കും
കാനഡ, യുഎസ്എ, യുകെ, ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, സ്‌പെയ്ന്‍, ബംഗ്ലാദേശ്, മാലി, ഘാന, സിയേറലിയോണ്‍, അംഗോള, നൈജീരിയ, ബെനിന്‍, ചാഡ്, ഹംഗറി, സെര്‍ബിയ, പോളണ്ട്, സ്ലോവാക്യ, സ്ലോവേനിയ, ക്രൊയേഷ്യ, ബള്‍ഗേറിയ, തുര്‍ക്കി, ഗ്രീസ്, ഫിന്‍ലന്‍ഡ്, എസ്റ്റോണിയ, റൊമാനിയ, മോള്‍ഡോവ, അല്‍ബേനിയ, ചെക്ക് റിപബ്ലിക്ക്, സ്വിറ്റ്‌സര്‍ലന്‍ഡ്, ലിച്ചെന്‍സ്റ്റെയ്ന്‍, സ്വീഡന്‍, ഓസ്ട്രിയ, മോണ്ടെനെഗ്രോ, ഐസ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
Also Read: Breaking..! അടിയന്തര ഉപയോഗത്തിന് Covaxin...!! അംഗീകാരം നല്‍കി WHO
ഈ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവുകളും അനുവദിക്കും. കോവിന്‍ പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കേറ്റ് ഉപയോഗിച്ച് ഈ രാജ്യങ്ങളിലേക്ക് യാത്രചെയ്യാനാവും.
കോവിന്‍ പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഈ രാജ്യങ്ങളിലേക്ക് യാത്രചെയ്യാനാവും. ഈ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവുകളും അനുവദിക്കും.
Also Read: UK approves Covishield: കോവിഷീല്‍ഡിന് അംഗീകാരം, അവ്യക്തത ഇന്ത്യയുടെ സര്‍ട്ടിഫിക്കറ്റിലെന്ന് യുകെ
ഇന്ത്യയുടെ കോവീഷീല്‍ഡ് (Covishield), കോവാക്‌സിന്‍ (Covaxin) എന്നിവ 96 രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്നും ഈ രാജ്യങ്ങളുടെ പട്ടിക കോവിന്‍ (Cowin) പോര്‍ട്ടലില്‍ കാണാനാകുമെന്നും ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ (Mansukh Mandaviya) പറഞ്ഞു. ഇന്ത്യയുടെ കോവാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവരെ നവംബര്‍ 22ന് ശേഷം ക്വാറന്റീന്‍ ഇല്ലാതെ ബ്രിട്ടനില്‍ പ്രവേശിക്കാന്‍ അനുവദിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...