Covaxin : കോവാക്സിൻ സ്വീകരിച്ചവരെ നവംബർ 8 മുതൽ അമേരിക്കയിൽ പ്രവേശിപ്പിക്കും

CDC യുടെ യാത്രാ മാർഗ്ഗനിർദ്ദേശം പ്രകാരം FDA അംഗീകൃത അല്ലെങ്കിൽ അംഗീകൃതവും WHO എമർജൻസി യൂസ് ലിസ്റ്റിങിലുള്ള വാക്സിനുകൾ സ്വീകരിച്ചവർക്ക് മാത്രമാണ് പ്രവേശനാനുമതി നൽകുക.  

Written by - Zee Malayalam News Desk | Last Updated : Nov 4, 2021, 12:42 PM IST
  • അമേരിക്കയുടെ പുതുക്കിയ യാത്ര നിർദ്ദേശങ്ങളിലാണ് കോവാക്‌സിൻ സ്വീകരിച്ചവരെ പ്രവേശിപ്പിക്കുമെന്ന് അറിയിച്ചത്.
  • CDC യുടെ യാത്രാ മാർഗ്ഗനിർദ്ദേശം പ്രകാരം FDA അംഗീകൃത അല്ലെങ്കിൽ അംഗീകൃതവും WHO എമർജൻസി യൂസ് ലിസ്റ്റിങിലുള്ള വാക്സിനുകൾ സ്വീകരിച്ചവർക്ക് മാത്രമാണ് പ്രവേശനാനുമതി നൽകുക.
  • ഇന്നലെയാണ് ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്സിനായ Covaxin-ന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചത്. അടിയന്തര ഉപയോഗത്തിനാണ് WHO അനുമതി നല്‍കിയിരിയ്ക്കുന്നത്.
  • ലോകാരോഗ്യ സംഘടനയുടെ Technical Advisory Group (TAG) ആണ് വാക്സിന് അനുമതി നല്‍കിയത്.
Covaxin : കോവാക്സിൻ സ്വീകരിച്ചവരെ നവംബർ 8 മുതൽ അമേരിക്കയിൽ പ്രവേശിപ്പിക്കും

Washington: കോവാക്സിൻ (Covaxin) കോവിഡ് 19 വാക്‌സിൻ (Covid 19 Vaccine) രണ്ട് ഡോസും സ്വീകരിച്ചവരെ അമേരിക്കയിൽ (America) നവംബർ 8 മുതൽ പ്രവേശിപ്പിക്കും. അമേരിക്കയുടെ  പുതുക്കിയ യാത്ര നിർദ്ദേശങ്ങളിലാണ് കോവാക്‌സിൻ സ്വീകരിച്ചവരെ പ്രവേശിപ്പിക്കുമെന്ന് അറിയിച്ചത്. CDC യുടെ യാത്രാ മാർഗ്ഗനിർദ്ദേശം പ്രകാരം FDA അംഗീകൃത അല്ലെങ്കിൽ അംഗീകൃതവും WHO എമർജൻസി യൂസ് ലിസ്റ്റിങിലുള്ള വാക്സിനുകൾ സ്വീകരിച്ചവർക്ക് മാത്രമാണ് പ്രവേശനാനുമതി നൽകുക.

യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അല്ലെങ്കിൽ ഡബ്ല്യുഎച്ച്ഒ അടിയന്തര ഉപയോഗത്തിനായി അംഗീകരിച്ച വാക്സിൻ സ്വീകരിച്ച വിദേശ യാത്രക്കാർക്ക് പ്രവേശനം അനുവദിക്കുന്ന യുഎസ് പുതിയ യാത്രാ സംവിധാനം ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പ് കോവാക്സിനും പട്ടികയിൽ ഇടം പിടിക്കുകയായിരുന്നു .

ALSO READ: Breaking..! അടിയന്തര ഉപയോഗത്തിന് Covaxin...!! അംഗീകാരം നല്‍കി WHO

ഇന്നലെയാണ് ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്സിനായ   Covaxin-ന്   ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചത്. അടിയന്തര ഉപയോഗത്തിനാണ്  WHO അനുമതി നല്‍കിയിരിയ്ക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ  Technical Advisory Group (TAG)  ആണ്  വാക്സിന് അനുമതി നല്‍കിയത്.  ഇതോടെ ഇന്ത്യയുടെ  Covaxin  അടിയന്തിര ഉപയോഗത്തിനുള്ള വാക്സിനുകളുടെ  (Emergency  Use Listing - EUL) പട്ടികയില്‍ ഇടം പിടിച്ചു. 

ALSO READ: കോവാക്സിന് WHO അനുമതി വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട്

EUL-ന്‍റെ ഉപയോഗത്തിനായി Covaxin-ന്‍റെ ക്ലിനിക്കൽ ട്രയൽ ഡാറ്റ വിലയിരുത്തുന്ന പ്രക്രിയയില്‍  ഒക്‌ടോബർ 26-ന്  TAG, Covaxin നിര്‍മ്മിക്കുന്ന   ഭാരത് ബയോടെക്ക്  കമ്പനിയിൽ നിന്ന്  "കൂടുതൽ വ്യക്തതകൾ" ആവശ്യപ്പെട്ടിരുന്നു.  ഇവ പരിശോധിച്ച ശേഷമാണ് WHO ഇപ്പോള്‍ തീരുമാനം പുറത്തുവിട്ടത്. 

ALSO READ: COVID-19: കോവാക്‌സിന് അംഗീകാരം നല്‍കി ഓസ്‌ട്രേലിയ

രോഗലക്ഷണങ്ങളുള്ള COVID-19 നെതിരെ 77.8%  ഫലപ്രാപ്തിയും പുതിയ ഡെൽറ്റ വേരിയന്റിനെതിരെ 65.2% സംരക്ഷണവും Covaxin തെളിയിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയും  കോവാക്‌സിന്  അംഗീകാരം നല്‍കിയിരുന്നു. ഓസ്‌ട്രേലിയയിലെ  തെറപ്പ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷൻ -  ടിജിഎ (Therapeutic Goods Administration (TGA) നവംബർ 1നാണ്  ഭാരത് ബയോടെക്കിന്‍റെ  കോവാക്‌സിന് അംഗീകാരം നല്‍കിയത്. ഇത് ഇന്ത്യയില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യുന്ന  വിദ്യാർത്ഥികള്‍ക്കും  skilled and unskilled തൊഴിലാളികള്‍ക്കും  ഏറെ പ്രയോജനം ചെയ്യുമെന്ന് TGA പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News