Covid19 Vaccine: ഡിസംബറോടെ വാക്സിൻ തയ്യാറായേക്കാം, വിപണിയിൽ എന്നുവരുമെന്ന് അറിയണ്ടേ?
ഈ വാക്സിൻ വിപണിയിലെത്തിക്കാൻ രണ്ട് മൂന്ന് മാസം എടുക്കുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യം സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (Serum Institute of India) എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സുരേഷ് ജാദവാണ് (Dr. Suresh Jadhav) വെളിപ്പെടുത്തിയത്.
ന്യൂഡൽഹി: 2021 മാർച്ചോടെ ഇന്ത്യക്ക് Covid19 വാക്സിൻ ലഭിക്കും. എന്നാൽ ഇപ്പോൾ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഈ വർഷം ഡിസംബറിൽ വാക്സിൻ തയ്യാറായേക്കാം എന്നാണ് സൂചന.
ഈ വാക്സിൻ വിപണിയിലെത്തിക്കാൻ രണ്ട് മൂന്ന് മാസം എടുക്കുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യം സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (Serum Institute of India) എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സുരേഷ് ജാദവാണ് (Dr. Suresh Jadhav) വെളിപ്പെടുത്തിയത്.
Also read: മെത്രാപ്പൊലീത്തയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് PM Modi
ICALIDD യുമായി സഹകരിച്ച് HEAL ഫൌണ്ടേഷൻ സംഘടിപ്പിച്ച ഇന്ത്യ വാക്സിൻ പ്രവേശന ക്ഷമത ഇ-സമ്മിറ്റിൽ പങ്കെടുക്കവേയാണ് 2021 മാർച്ചോടെ ഇന്ത്യയ്ക്ക് Covid19 വാക്സിൻ ലഭിച്ചേക്കാമെന്ന് ജാദവ് പറഞ്ഞത്.
India is growing rapidly
2020 ഡിസംബറോടെ ഇന്ത്യക്ക് 60-70 ദശലക്ഷം ഡോസ് വാക്സിനുകൾ ലഭിക്കുമെങ്കിലും 2021 മാർച്ചിലേ വിപണിയിലെത്തുവെന്ന് ഡോ. ജാദവ് പറഞ്ഞു. ഡിസംബർ മുതൽ മാർച്ച് വരെയുള്ള സമയം ലൈസൻസിംഗ് പ്രക്രിയയ്ക്കായിരിക്കും (Licensing process). നിലവിൽ SII വാക്സിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾ പരീക്ഷിക്കുകയാണ്. Covid19 വാക്‌സിൻ കൊണ്ടുവരുന്നതിലേക്ക് ഇന്ത്യ അതിവേഗം നീങ്ങുകയാണെന്ന് ഡോ. ജാദവ് പറഞ്ഞു. രണ്ട് നിർമ്മാതാക്കൾ ഇതിനകം വാക്സിന്റെ മൂന്നാം ഘട്ട ടെസ്റ്റിലെത്തിയിട്ടുണ്ട് കൂടാതെ ഒരാൾ രണ്ടാം ഘട്ട പരീക്ഷണത്തിലാണ്. ഇതിന് പുറമെ മറ്റ് ചിലരും ഈ മത്സരത്തിൽ ഉണ്ട്.
Also read: ശിവശങ്കറിന് ഇന്നും സ്കാനിംഗ്; നില തൃപ്തികരമെന്ന് ഡോക്ടർമാർ
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് (Serum Institute of India) പ്രതിവർഷം 700–800 ദശലക്ഷം വാക്സിൻ ഡോസുകൾ ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ 16 ന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI)SII യ്ക്ക് Oxford-AstraZeneca Covid19 വാക്‌സിനുള്ള രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ പുനരാരംഭിക്കാൻ അനുവദിച്ചിട്ടുണ്ട്.
Volunteer stopped testing due to ill
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത Covid19 വാക്സിൻ നിർമ്മിക്കാൻ പൂനെ ആസ്ഥാനമായുള്ള മരുന്ന് നിർമ്മാതാവ് ബ്രിട്ടീഷ്-സ്വീഡിഷ് കമ്പനിയായ അസ്ട്രാസെനെക്കയുമായി സഹകരിച്ചിട്ടുണ്ട്. ഇത് ഒരു സന്നദ്ധപ്രവർത്തകൻ രോഗബാധിതനായതിനാൽ കൊറോണ വൈറസ് വാക്സിൻ പരീക്ഷിക്കുന്നത് ആസ്ട്രാസെനെക്ക മുമ്പ് നിർത്തിവച്ചിരുന്നു. ഇപ്പോൾ ഓക്സ്ഫോർഡിന്റെ Covid19 വാക്സിൻ പരീക്ഷണത്തിന്റെ അവസാന ഘട്ടം രാജ്യത്ത് നടക്കുകയാണ്.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)