ശിവശങ്കറിന് ഇന്നും സ്കാനിംഗ്; നില തൃപ്തികരമെന്ന് ഡോക്ടർമാർ

കലശലായ നടുവേദനയുണ്ടെന്നാണ് ശിവശങ്കർ പറയുന്നതെങ്കിലും ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് ഡോക്ടർമാർ പറയുന്നത്.    

Written by - Ajitha Kumari | Last Updated : Oct 18, 2020, 10:38 AM IST
  • സ്വർണ്ണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഉദ്യോഗസ്ഥരോടൊപ്പം പോകാവേയാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ശിവശങ്കറിന് ഇന്നും സ്കാനിംഗ്; നില തൃപ്തികരമെന്ന്  ഡോക്ടർമാർ

തിരുവനന്തപുരം: എം.  ശിവശങ്കറിന് (M.Shivashankar) ഇന്നും MRI സ്കാനിംഗ് നടത്തും.  ഇന്ന് ശിവശങ്കറിന്റെ ആരോഗ്യനില വിലയിരുത്താൻ മെഡിക്കൽ ബോർഡ് മീറ്റിങ് നടത്തും.  ഇതിന് ശേഷമായിരിക്കും തുടർന്നുള്ള ചികിത്സയെ കുറിച്ച് തീരുമാനിക്കുന്നത്.  

കലശലായ നടുവേദനയുണ്ടെന്നാണ് ശിവശങ്കർ (M.Shivashankar) പറയുന്നതെങ്കിലും ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് ഡോക്ടർമാർ പറയുന്നത്.  ശിവശങ്കറിന്റെ ചികിത്സയ്ക്കായി ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ഒരു ടീമിനെ തന്നെ രൂപീകരിച്ചിട്ടുണ്ട്.  അതിൽ കാർഡിയോളജി, ന്യൂറോ സർജറി, ന്യൂറോ എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാർ ഉണ്ട്.   

Also read: എം. ശിവശങ്കറിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ശിവശങ്കർ (M.Shivashankar) ഐസിയുവിൽ തന്നെ തുടരട്ടെയെന്നാണ്.  എന്തായാലും മെഡിക്കൽ ബോർഡിന്റെ തീരുമാനവും  ശിവശങ്കറിന്റെ നീക്കങ്ങളും കസ്റ്റംസ് നിരീക്ഷിക്കുന്നുണ്ട്.  ശിവശങ്കറിനെ ഇന്നലെയാണ് സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.  

ഇതിനിടയിൽ എം. ശിവശങ്കർ മുൻകൂർ ജാമ്യത്തിനായി (Anticipatory Bail) നാളെ കോടതിയെ സമീപിക്കുമെന്നും റിപ്പോർട്ട് ഉണ്ട്.  കസ്റ്റംസ് രജിസ്റ്റർ ചെയ്ത സ്വർണ്ണക്കടത്ത്, ഡോളർ ഇടപാട്, ഈന്തപ്പഴവും മതഗ്രന്ധങ്ങളും വിതരണം ചെയ്തതിലെ അന്വേഷണം ഇവയെല്ലാം നാളെ സമർപ്പിക്കുന്ന ഹർജിയിൽ ചൂണ്ടിക്കാട്ടിക്കൊണ്ടായിരിക്കും മുൻകൂർ ജാമ്യം ആവശ്യപ്പെടുന്നത്.    മുൻകൂർ ജാമ്യം നേടാനുളള അടവാണോ ഈ ആശുപത്രിവാസമെന്ന് അന്വേഷണ സംഘത്തിന് സംശയമുണ്ട്.  

സ്വർണ്ണക്കടത്ത് കേസിൽ (Gold Smuggling Case) ചോദ്യം ചെയ്യലിനായി കസ്റ്റംസ്  ഉദ്യോഗസ്ഥരോടൊപ്പം പോകാവേയാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.  തുടർന്ന്  കസ്റ്റംസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

 

Trending News