New Delhi: രാജ്യത്ത് കോവിഡ്  രണ്ടാം തരംഗം ഏറെ ശക്തമായി തന്നെ തുടരുകയാണ്.  ആഴ്ചകളായി ശക്തമായി തുടരുന്ന  രോഗവ്യാപനത്തിന് ദേശീയ തലത്തില്‍ നേരിയ കുറവ് ആണ് ഇതുവരെ ഉണ്ടായിരിയ്ക്കുന്നത് എന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ് ഒന്നാം തരംഗത്തേക്കാള്‍ ഏറെ വിപത്ത് സൃഷ്ടിച്ചാണ്  രണ്ടാം തരംഗം കടന്നുപോകുന്നത്.  ആതുര സേവന മേഘലയും കൊറോണ രണ്ടാം തരംഗത്തിന്‍റെ പിടിയിലാണ് എന്നാണ് അടുത്തിടെ  പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  നിരവധി  ഡോക്ടര്‍മാര്‍ കോവിഡ് മൂലം മരണപ്പെട്ടതായാണ്   ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (Indian Medical Association - IMA) പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  



 
കോവിഡ്  രണ്ടാം തരംഗത്തില്‍ ഇതുവരെ 269 ഡോക്ടർമാർ മരിച്ചതായി ഐഎംഎ (IMA) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.  ഈ സംഖ്യ കൊറോണയുടെ  ആദ്യ തരംഗത്തേക്കാള്‍  കുറവാണ് എങ്കിലും  ആശങ്കാജനകമാണ്. രാജ്യത്ത് കൊറോണയുടെ ആദ്യ തരംഗത്തിൽ 784 ഡോക്ടർമാരാണ് മരണപ്പെട്ടത്.


Also Read: Covid 19: രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു,24 മണിക്കൂറിനിടെ 2,63,533 പേ​ര്‍​ക്ക് മാത്രം കോ​വി​ഡ്


ഐഎംഎ (IMA) പുറത്തുവിട്ട  റിപ്പോര്‍ട്ട് അനുസരിച്ച്  ബീഹാറിലാണ്  ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍  മരിച്ചത്. ബീഹാറില്‍  കോവിഡ് മൂലം മരിച്ച  ഡോക്ടര്‍മാരുടെ എണ്ണം  78 ആണ്. തൊട്ടുപിന്നില്‍ ഉത്തര്‍ പ്രദേശ്‌ ആണ്.  37 ഡോക്ടര്‍മാര്‍ ഉത്തര്‍ പ്രദേശില്‍ മരിച്ചപ്പോള്‍ 28 ഡോക്ടർമാരാണ്  ഡല്‍ഹിയില്‍ മരിച്ചത്. ബീഹാര്‍, ഉത്തര്‍ പ്രദേശ്‌ , ഡല്‍ഹി എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ ഡോക്ടർമാർ കോവിഡ് മൂലം മരിച്ചത്. 


Also Read: Covid19 management: സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി രാജ്യത്തുടനീളമുള്ള ഉദ്യോഗസ്ഥരുമായി ഇന്ന് ചർച്ച നടത്തും


അതേസമയം, കോവിഡ് ഏറ്റവുവും  കൂടുതല്‍ ബാധിച്ച സംസ്ഥാനമായ മഹാരാഷ്ട്രയില്‍   14 ഡോക്ടർമാർ കോവിഡ് മൂലം മരണപ്പെട്ടു. 


രാജ്യത്ത് കോവിഡ്  വ്യാപനം ആശങ്കനകമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍  2,63,533 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക