Fire Accident: ചേർത്തലയിൽ വീട് കത്തി നശിച്ചു, ആളപായമില്ല; മോട്ടോർ പമ്പിൽ നിന്ന് ഷോർട്ട് സർക്യൂട്ടായതെന്ന് നി​ഗമനം

മുറിയിൽ വച്ചിരുന്ന മോട്ടോർ പമ്പിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് നി​ഗമനം. 

Written by - Zee Malayalam News Desk | Last Updated : Jun 26, 2024, 08:38 AM IST
  • വീട്ടുജോലികൾക്കായി ഇരുവരും പുറത്ത് പോയ സമയത്താണ് തീപിടിച്ചത്.
  • മുറിയിലുണ്ടായിരുന്ന ഉപകരണങ്ങളും അലമാരയിൽ സൂക്ഷിച്ചിരുന്ന രേഖകളും കത്തി നശിച്ചു.
Fire Accident: ചേർത്തലയിൽ വീട് കത്തി നശിച്ചു, ആളപായമില്ല; മോട്ടോർ പമ്പിൽ നിന്ന് ഷോർട്ട് സർക്യൂട്ടായതെന്ന് നി​ഗമനം

ആലപ്പുഴ: ചേർത്തലയിൽ വീടിന് തീപിടിച്ചു. ചേർത്തല ദേവീക്ഷേത്രത്തിന് സമീപം പുത്തൻ വീട്ടിൽ ദിവാകരൻ - സുശീല എന്നിവരുടെ വീടാണ് കത്തിനശിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വീട്ടുജോലികൾക്കായി ഇരുവരും പുറത്ത് പോയ സമയത്താണ് തീപിടിച്ചത്. മുറിയിൽ വച്ചിരുന്ന മോട്ടോർ പമ്പിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് നി​ഗമനം. സുശീലയുടെ സഹോദരി കിടപ്പ് രോഗിയായ പുഷ്പ (40) തീപിടിച്ച സമയത്ത് വീട്ടിലുണ്ടായിരുന്നു. തീപടരുന്നത് കണ്ട് ഓടിക്കൂടിയവരാണ് ഇവരെ പുറത്തെത്തിച്ചത്. മുറിയിലുണ്ടായിരുന്ന ഉപകരണങ്ങളും അലമാരയിൽ സൂക്ഷിച്ചിരുന്ന രേഖകളും കത്തി നശിച്ചു. ചേർത്തല അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. 

Bribe Case: കൈക്കൂലി വാങ്ങുന്നതിനിടെ തൊടുപുഴ നഗരസഭ അസിസ്റ്റൻറ് എൻജിനീയർ വിജിലൻസ് പിടിയിൽ

ഇടുക്കി: സ്വകാര്യ സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തൊടുപുഴ നഗരസഭ അസിസ്റ്റൻറ് എൻജിനീയർ വിജിലൻസ് പിടിയിൽ. നഗരസഭയിലെ അസിസ്റ്റൻറ് എൻജിനീയർ സി.റ്റി അജി ആണ് വിജിലൻസിന്റെ പിടിയിലായത്. പണം കൈമാറാൻ എത്തിയ ഇടനിലക്കാരനായ കോൺട്രാക്ടറേയും വിജിലൻസ് പിടികൂടി.

ഇടനിലക്കാരൻ മുഖേന തൊടുപുഴ നഗരസഭയിലെത്തി പണം കൈമാറുന്നതിനിടെയാണ്  അസിസ്റ്റന്റ് എൻജിനീയറെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടിയത്. തൊടുപുഴയ്ക്ക് സമീപം കുമ്മംകല്ലിലുള്ള സ്വകാര്യ സ്കൂളിൻ്റെ ഫിറ്റ്നസ് ആവശ്യത്തിനായി സ്‌കൂൾ അധികൃതർ ഒരു മാസം മുമ്പ് അപേക്ഷ നൽകിയിരുന്നു. അസിസ്റ്റന്റ് എൻജിനീയർ  ഇവിടെയത്തി പരിശോധന നടത്തിയെങ്കിലും ഫിറ്റ്നസ് നൽകാൻ തയാറായില്ല.

പിന്നീട് സ്കൂൾ അധികൃതർ പല തവണ സർട്ടിഫിക്കറ്റിനായി സമീപിച്ചെങ്കിലും ലഭ്യമായില്ല. തുടർന്ന് നഗരസഭ ചെയർമാൻ സനീഷ് ജോർജ് സ്‌കൂൾ അധികൃതരോട്  എഇയ്ക്ക് പണം നൽകിയാൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുമെന്ന് പറഞ്ഞതായി വിജിലൻസ് വ്യക്തമാക്കി. ഇതനുസരിച്ച് എ.ഇയെ ചെന്നു കണ്ടപ്പോൾ ഒരു ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു.

സുഹൃത്ത് റോഷൻ വഴി പണം കൈപ്പറ്റുന്നതിനിടെയാണ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിലാകുന്നത്. സ്കൂൾ മാനേജരുടെ പരാതിയിലാണ് നടപടി.  ഇടുക്കി വിജിലൻസ് ഡി.വൈ.എസ്.പി ഷാജു ജോസിൻ്റെ  നേതൃത്വത്തിലായിരുന്നു പരിശോധന. പരാതിക്കാരൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നഗരസഭ ചെയർമാൻ സനീഷ് ജോർജിനെ രണ്ടാം പ്രതിയാക്കി വിജിലൻസ് കേസെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News