Kaliyikkavila Murder: ക്വാറി ഉടമയെ കഴുത്തറുത്ത് കൊന്ന സംഭവം; പ്രതി കസ്റ്റഡിയിൽ

കളിയിക്കാവിളയിൽ നിർത്തിയിട്ട കാറിനുള്ളിലാണ് മലയിൻകീഴ് സ്വദേശി ദീപുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വാഹനം അസ്വാഭാവികമായി ലൈറ്റിട്ട് കിടക്കുന്നത് കണ്ട തമിഴ്‌നാട് പോലീസാണ് മൃതദേഹം കണ്ടത്.

Written by - Zee Malayalam News Desk | Last Updated : Jun 26, 2024, 11:19 AM IST
  • കേരള തമിഴ്നാട് പോലീസ് സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
  • പ്രതിയെ ചോദ്യം ചെയ്തു വരുന്നു.
Kaliyikkavila Murder: ക്വാറി ഉടമയെ കഴുത്തറുത്ത് കൊന്ന സംഭവം; പ്രതി കസ്റ്റഡിയിൽ

തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്വാറി ഉടമയെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ പ്രതി പിടിയിൽ. തിരുവനന്തപുരം മലയം സ്വദേശി അമ്പിളിയെന്ന ഷാജിയാണ് പിടിയിലായത്. ഇയാൾ മറ്റൊരു കൊലക്കേസിലെയും പ്രതിയാണെന്ന് എന്ന് പോലീസ് പറയുന്നു. കേരള തമിഴ്നാട് പോലീസ് സംയുക്തമായി നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം നഗരത്തിൽ നിന്നാണ് പ്രതി പിടിയിലായത്. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. കളിയിക്കാവിള പോലീസിന്റെ കസ്റ്റഡിയിലുള്ള ഇയാളുടെ അറസ്റ്റ് ഉടനെ ഉണ്ടാകും.

കളിയിക്കാവിളയിൽ നിർത്തിയിട്ട കാറിനുള്ളിലാണ് മലയിൻകീഴ് സ്വദേശി ദീപുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കളിയ്ക്കാവിളയ്ക്ക് സമീപം ഒറ്റാമരത്ത് തിങ്കളാഴ്ച രാത്രിയോടെ തമിഴ്‌നാട് പോലീസിന്റെ പട്രോളിംഗിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.  രാത്രി 11:45 ഓടെ വാഹനം അസ്വാഭാവികമായി ലൈറ്റിട്ട് കിടക്കുന്നത് കണ്ട തമിഴ്‌നാട് പോലീസ് നോക്കിയപ്പോൾ കാറിന്റെ ഡിക്കി തുറന്ന നിലയിൽ ആയിരുന്നു.   

Also Read: Kaliyikkavila Murder: ക്വാറി ഉടമയുടെ കൊലപാതകം; ‘ഗുണ്ടാസംഘം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നതായി ഭാര്യ

 

കാറിന്റെ മുൻസീറ്റിലായിരുന്നു മൃതദേഹം. കഴുത്ത് 70 ശതമാനത്തോളം അറുത്ത നിലയിലായിരുന്നു കണ്ടെത്തിയത്. മരിച്ച ദീപുവിന് തിരുവനന്തപുരം മലയത്ത് ക്രഷർ യൂണിറ്റുണ്ട്.  പുതുതായൊരു ക്രഷർ യൂണിറ്റ് തുടങ്ങാനായി ജെസിബി വാങ്ങുന്നതിന് 10 ലക്ഷം രൂപയുമായാണ് ദീപു കോയമ്പത്തൂരിലേക്ക് പോയതെന്നാണ് വീട്ടുകാർ പറയുന്നത്. ഈ പണം കാറിൽ നിന്നും കാണാതായിട്ടുണ്ട്. മോഷണത്തിനിടെയുണ്ടായ കൊലയെന്നാണ് പൊലീസ് സംശയിക്കുന്നത്. 

അതേസമയം പണം ആവശ്യപ്പെട്ട്  ഗുണ്ടാസംഘം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കൊല്ലപ്പെട്ട എസ് ദീപുവിന്റെ ഭാര്യയുടെ വെളിപ്പെടുത്തൽ. വിമൽകുമാർ എന്ന സുഹൃത്തിന്റെ ഒപ്പം പോകുമെന്നാണ് അറിയിച്ചത് വീട്ടിൽ നിന്ന് യാത്ര തിരിച്ചത് ഏഴേ മുക്കാലിന്സുഹൃത്ത് മാർത്താണ്ടത്ത് നിന്ന് കയറുമെന്ന് പറഞ്ഞു. പണം ആവശ്യപ്പെട്ട് ദീപുവിനെ കുറച്ചുനാൾ മുമ്പ് ഗുണ്ടാ സംഘം വിളിച്ചിരുന്നു. ഇക്കാര്യം ഭാര്യയോട് ദീപു പറഞ്ഞിരുന്നു. 10 ലക്ഷം രൂപ ആദ്യഘട്ടത്തിൽ ആവശ്യപ്പെട്ടു. പിന്നീട് 50 ലക്ഷം വേണമെന്ന് അറിയിച്ചു. പണം കൊടുത്തിരുന്നില്ല. ഈ സംഘമാണോ കൊലയ്ക്ക് പിന്നിലെന്നും സംശയം. പണം നൽകിയില്ലെങ്കിൽ മക്കളെ അപായപ്പെടുത്തുമെന്നും ദീപുവിനോട് പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News