New Delhi: ഡല്‍ഹിയില്‍ കോവിഡ്  കേസുകള്‍ ദിനം പ്രതി വര്‍ദ്ധിക്കുകയാണ്. കൊറോണ വ്യാപനം ചെറുക്കാന്‍ അടിയന്തിര നടപടികള്‍ ഡല്‍ഹി സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്‌...


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം മുതല്‍ ഡല്‍ഹിയില്‍  Night Curfew ഏര്‍പ്പെടുത്തിയിരിയ്ക്കുകയാണ്. കൂടാതെ, ദിനം പ്രതി നടത്തുന്ന  പരിശോധനകളുടെ എണ്ണവും വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.  വ്യാഴാഴ്ച മാത്രം  ഡല്‍ഹിയില്‍  7,437 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്. കൂടാതെ, 24 പേര്‍ക്ക് ജീവഹാനിയും സംഭവിച്ചു.


അതേസമയം, സര്‍ ഗംഗാ റാം ആശുപത്രിയില്‍നിന്നും പുറത്തുവരുന്ന വാര്‍ത്തയാണ് ഇപ്പോള്‍ രാജ്യത്തെ ഞെട്ടിച്ചിരിയ്ക്കുന്നത്. കോവിഡ്  രോഗികളെ ചികിത്സിക്കുന്നതിന് മാത്രമായി  പ്രത്യേക  സൗകര്യങ്ങളേര്‍പ്പെടുത്തിയിരുന്ന സര്‍ ഗംഗാ റാം  ആശുപത്രിയിലെ (Sir Ganga Ram Hospital) 37 ഡോക്ടര്‍മാര്‍ക്കാണ് ഈ കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് സ്ഥിരീകരിച്ചത്.  


രാജ്യത്ത് കോവിഡ്  പ്രതിസന്ധി രൂക്ഷമാവുന്ന സാഹചര്യത്തില്‍ ഒരേസമയം  ഒരേ ആശുപത്രിയിലെ 37 ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന വാര്‍ത്ത ആശങ്കയുളവാക്കുന്നതാണ്.  


അതേസമയം, ഞെട്ടിപ്പിക്കുന്നത്‌ മറ്റൊരു വസ്തുതയാണ്. കോവിഡ്  സ്ഥിരീകരിച്ച 37 ഡോക്ടര്‍മാരും കോവിഡ് വാക്സിന്‍റെ രണ്ട് ഡോസുകളും സ്വീകാരിച്ചവര്‍  ആണ് എന്നുള്ളതാണ്. രാജ്യം Covid Vaccination ന് കൂടുതല്‍  പ്രാമുഖ്യം നല്‍കി വരുമ്പോഴാണ്  ഇത്തരമൊരു വാര്‍ത്ത പുറത്തുവരുന്നത്. 


Als read:  Covid വ്യാപനം: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി Tamil Nadu, സംസ്ഥാനത്തെത്തുന്നവര്‍ക്ക് E-Registration നിര്‍ബന്ധം


രോഗം സ്ഥിരീകരിച്ച 37 ഡോക്ടര്‍മാരില്‍ 32 പേര്‍ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണ്. ബാക്കി അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.  രോഗം ബാധിച്ചവരില്‍  സങ്കീര്‍ണമായ രോഗലക്ഷണങ്ങള്‍ കണ്ടില്ലെങ്കിലും എല്ലാവരും തന്നെ യുവാക്കളാണ് എന്നത് സംഭവത്തിന്‍റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.


Also read: Delhi High Court: തിരഞ്ഞെടുപ്പ് റാലികൾക്ക് Mask ആവശ്യമില്ലേ? കേന്ദ്രത്തോട് ഡല്‍ഹി ഹൈക്കോടതി


രാജ്യത്ത് കോവിഡ്  വ്യാപന തോത്  വര്‍ദ്ധിക്കുമ്പോള്‍ ഇത്തരമൊരു വാര്‍ത്ത  കോവിഡ് പ്രതിസന്ധി രൂക്ഷമാവുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. കോവിഡ്  രണ്ടാം തരംഗത്തില്‍  ആരോഗ്യ പ്രവര്‍ത്തകരും വലിയ തോതില്‍ രോഗ ബാധിതരാവുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.