Covid Second Wave : കോവിഡ് രോഗബാധ അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ SC യുടെ ഇടപെടൽ; ഓക്സിജൻ, ആവശ്യമരുന്നുകൾ, വാക്‌സിൻ എന്നിവയിൽ കേന്ദ്ര പദ്ധതിയെന്തെന്ന് സുപ്രീം കോടതി
ഇന്ത്യയിൽ കോവിഡ് രോഗബാധിതരുടെ കണക്കുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന കണക്കുകളിലേക്ക് എത്തിയ ദിവസമാണ് സുപ്രീം കോടതി നോട്ടീസ് നൽകിയിരിക്കുന്നത്.
New Delhi: രാജ്യത്ത് കോവിഡ് (Covid 19) രൂക്ഷമാകുന്നതിനെ തുടർന്ന് അനുഭവപ്പെടുന്ന ഓക്സിജൻ, ആവശ്യമരുന്നുകൾ, വാക്‌സിൻ എന്നിവയുടെ ക്ഷാമത്തിൽ കേന്ദ്രത്തിന്റെ പദ്ധതിയെന്തെന്ന് ചോദിച്ച് സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് നൽകി. ഇന്ത്യയിൽ കോവിഡ് രോഗബാധിതരുടെ കണക്കുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന കണക്കുകളിലേക്ക് എത്തിയ ദിവസമാണ് സുപ്രീം കോടതി നോട്ടീസ് നൽകിയിരിക്കുന്നത്.
ഈ വിഷയത്തിൽ കേന്ദ്രത്തിന്റെ പദ്ധതിയെന്താണെന്ന് ഞങ്ങൾക്ക് അറിയണമെന്ന് ചീഫ് ജസ്റ്റിസ് (Chief Justice) എസ്എ ബോബ്‌ഡെ പറഞ്ഞു. കേസിലെ വാദം നാളെയാണ് നടത്തുന്നത്. രാജ്യത്തെ 6 ഹൈ കോടതികളിൽ ഓക്സിജൻ ക്ഷാമം, ആവശ്യ മരുമ്മുകളുടെ ക്ഷാമം. ആശുപത്രി കിടക്കകളുടെ ക്ഷാമം എന്നിവയെ തുടർന്ന് വിവിധ കേസുകൾ നിലനിൽക്കുമ്പോഴാണ് സുപ്രീം കോടതി വിഷയത്തിൽ ഇടപെട്ടത്.
ALSO READ: Maharashtra സമ്പൂർണ്ണ ലോക്ഡൗണിലേക്ക്; ഇന്നു മുതൽ കടുത്ത നിയന്ത്രണങ്ങൾ
ഇത് കൂടാതെ കോവിഡുമായി ബന്ധപ്പെട്ട് വിവിധ ഹൈ കോടതികൾ (High Court) സ്വീകരിക്കുന്ന നിലപാടുകൾ ആശയകുഴപ്പം സൃഷ്ടിക്കുന്നെണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. ഇതിന് മുമ്പ് ഓക്സിജൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് ഹൈ കോടതി കേന്ദ്രത്തിനെ വിമർശിച്ചിരുന്നു. കൂടാതെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പാളിച്ച ഉണ്ടെന്ന് കാണിച്ച് അലഹബാദ് ഹൈ കോടതി ഉത്തർപ്രദേശ് സർക്കാരിനെയും വിമർശിച്ചിരുന്നു.
ALSO READ: Covid19: സീതാറാം യെച്ചൂരിയുടെ മകന്‍ Ashish Yechury കൊവിഡ് ബാധിച്ച് മരിച്ചു
ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ വിരമിക്കുന്നതിന് മുമ്പുള്ള അവസാന പ്രവൃത്തി ദിവസം കൂടിയാണ് നാളെ. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ആരംഭിച്ചതോട് കൂടി കോവിഡ് രോഗബാധ അതിരൂക്ഷമായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 3.14 ലക്ഷം പേർക്കാണ്.
ALSO READ: ബംഗളൂരുവില്‍ കൊവിഡ് രൂക്ഷം; മൃതദേഹങ്ങൾ സംസ്കരിക്കാന്‍ ഇടമില്ല; സ്വകാര്യഭൂമിയിൽ അനുമതി നൽകി അധികൃതർ
രാജ്യം കടുത്ത ആരോഗ്യ പ്രതിസന്ധിയാണ് ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നത്. ചികിത്സയ്ക്ക് ആവശ്യമായ ഓക്സിജൻ, ആശുപത്രി കിടക്കകൾ, കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്റി വൈറൽ ഡ്രഗായ റംഡിസിവിർ (Remidisivir) എന്നിവയ്ക്ക് കനത്ത ക്ഷാമമാണ് ഇപ്പോൾ രാജ്യത്ത് ഉള്ളത്. ഇതുവരെ 1.84 ലക്ഷം ആളുകൾ ഇന്ത്യയിൽ കോവിഡ് രോഗബാധ മൂലം മരണപ്പെട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...