ബം​ഗളൂരുവില്‍ കൊവിഡ് രൂക്ഷം; മൃതദേഹങ്ങൾ സംസ്കരിക്കാന്‍ ഇടമില്ല; സ്വകാര്യഭൂമിയിൽ അനുമതി നൽകി അധികൃതർ

നിലവിൽ മൂന്ന് ദിവസം വരെ കാത്തിരുന്നാൽ മാത്രമേ ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ സംസ്കരിക്കാൻ സമയം ലഭിക്കൂ

Written by - Zee Malayalam News Desk | Last Updated : Apr 22, 2021, 10:24 AM IST
  • പ്രതിദിനം മരണം നൂറ് കടന്നതോടെ വൻ പ്രതിസന്ധിയാണ് ബം​ഗളൂരുവിൽ നേരിടുന്നത്
  • ബം​ഗളൂരുവിൽ കൊവിഡ് മരണങ്ങൾ വൻതോതിൽ കൂടിയതോടെ ശ്മശാനങ്ങൾക്ക് മുമ്പിൽ മൃതദേഹങ്ങളുമായി ആംബുലൻസുകളുടെ നീണ്ട നിരയാണ്
  • പ്രതിസന്ധി രൂക്ഷമായതോടെ ബം​ഗളൂരു കോർപ്പറേഷൻ അധികൃതർ ന​ഗരത്തിനകത്ത് നാലായിരം ഏക്കറിൽ ശ്മശാനം ഒരുക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു
  • നിലവിൽ മൃതദേഹം സംസ്കരിക്കാനായി ആകെയുള്ള ഏഴ് ശ്മശാനങ്ങളിലും ഓൺലൈൻ വഴി രജിസ്റ്റർ ചെയ്താൽ മൂന്ന് ദിവസം വരെ കാത്തിരിക്കണം
ബം​ഗളൂരുവില്‍ കൊവിഡ് രൂക്ഷം; മൃതദേഹങ്ങൾ സംസ്കരിക്കാന്‍ ഇടമില്ല; സ്വകാര്യഭൂമിയിൽ അനുമതി നൽകി അധികൃതർ

ബം​ഗളൂരു: കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മ‍ൃതദേഹങ്ങൾ ബന്ധുക്കളുടെ സ്വകാര്യ ഭൂമിയിൽ കർശന നിയന്ത്രണങ്ങളോടെ സംസ്കരിക്കാൻ അനുമതി. ശ്മശാനങ്ങളിലെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. നിലവിൽ മൂന്ന് ദിവസം വരെ കാത്തിരുന്നാൽ മാത്രമേ ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ സംസ്കരിക്കാൻ സമയം ലഭിക്കൂ.

ബം​ഗളൂരുവിൽ കൊവിഡ് മരണങ്ങൾ വൻതോതിൽ കൂടിയതോടെ ശ്മശാനങ്ങൾക്ക് മുമ്പിൽ മൃതദേഹങ്ങളുമായി ദിവസം മുഴുവൻ ആംബുലൻസുകളുടെ നീണ്ട നിരയാണ്. പ്രതിസന്ധി രൂക്ഷമായതോടെ ബം​ഗളൂരു കോർപ്പറേഷൻ അധികൃതർ ന​ഗരത്തിനകത്ത് നാലായിരം ഏക്കറിൽ ശ്മശാനം ഒരുക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. പ്രതിദിനം മരണം നൂറ് കടന്നതോടെ വൻ പ്രതിസന്ധിയാണ് ബം​ഗളൂരുവിൽ നേരിടുന്നത്.

നിലവിൽ മൃതദേഹം സംസ്കരിക്കാനായി ആകെയുള്ള ഏഴ് ശ്മശാനങ്ങളിലും ഓൺലൈൻ വഴി രജിസ്റ്റർ ചെയ്താൽ മൂന്ന് ദിവസം വരെ കാത്തിരിക്കണമെന്ന അവസ്ഥയായിരുന്നു. മൃതദേഹങ്ങളുമായി ഊഴമെത്താൻ കാത്തിരിക്കുന്ന ആംബുലൻസുകളുടെ നീണ്ട നിരയാണ് എല്ലാ ശ്മശാനങ്ങൾക്ക് മുമ്പിലും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

കൊവിഡിന്റെ ആദ്യ തരം​ഗത്തിനേക്കാൾ ആശങ്കപ്പെടുത്തുന്ന കാഴ്ചകൾക്കാണ് രണ്ടാം തരം​ഗത്തിൽ ഐടി ന​ഗരം സാക്ഷിയാകുന്നത്. മലയാളികൾ അടക്കം നിരവധി രോ​ഗികൾക്ക് ചികിത്സയ്ക്കായി കിടക്കകൾ പോലും ലഭിക്കാത്ത സ്ഥിതിയാണ്. കിടക്കകൾ ഒഴിവില്ലെന്ന ബോർഡുകൾ ആശുപത്രികൾക്ക് മുമ്പിൽ പതിച്ച് തുടങ്ങി.

പ്രതിസന്ധി രൂക്ഷമായതോടെയാണ് ശവശരീരങ്ങൾ മറവ് ചെയ്യാൻ യെലഹങ്കയിൽ നാലേക്കർ സ്ഥലം ഒരുക്കുമെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചത്. അടിയന്തരമായി കൂടുതൽ കിടക്കകൾ ഒരുക്കാൻ നടപടികൾ തുടങ്ങിയതായി ആരോ​ഗ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സ്വകാര്യ ഭൂമിയിൽ കർശന കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് മൃതദേഹം സംസ്കരിക്കാൻ അനുമതി നൽകിയിരിക്കുന്നത്.

 

Trending News