ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 12,193 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് നിലവിൽ 65,556 സജീവ കേസുകളാണുള്ളത്. 42 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ കോവിഡ് രോഗം മൂലമുള്ള മരണസംഖ്യ 5,31,300 ആയി ഉയർന്നു. കേരളത്തിൽ നിന്ന് 24 മണിക്കൂറിനിടെ 10 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്ര ആരോ​ഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, മഹാരാഷ്ട്രയിൽ കോവിഡ് കേസ് കുതിച്ചുയരാൻ കാരണമായത് ഒമിക്‌റോണിന്റെ പ്രബലമായ വകഭേദമായ XBB.1.16 ആണെന്ന് വെള്ളിയാഴ്ച പുറത്തുവിട്ട ഡാറ്റയിൽ വെളിപ്പെടുത്തി. മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച 993 കൊവിഡ് കേസുകളും അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്തു. 681 കേസുകൾ XBB.1.16 വൈറസിന്റെ പ്രബലമായ വകഭേദം മൂലമാണ് ഉണ്ടായതെന്ന് കണ്ടെത്തി. അഞ്ച് പേർ കോവിഡ് ബാധിച്ച് മരിച്ചു. മുംബൈയിലും പൂനെയിലും രണ്ട് മരണങ്ങൾ വീതം രേഖപ്പെടുത്തി. നാഗ്പൂരിലാണ് മറ്റൊരു മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.


ALSO READ: India Covid Update: 66,170 കോവിഡ് മരണങ്ങൾ; കേസുകൾ 11000-ന് മുകളിൽ തന്നെ


ഹരിയാനയിൽ റിപ്പോർട്ട് ചെയ്ത 1,348 പുതിയ കോവിഡ് വൈറസ് കേസുകളിൽ 50 ശതമാനവും ഗുരുഗ്രാമിൽ നിന്നും ഫരീദാബാദിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റോഹ്തക്, ജിന്ദ് എന്നിവിടങ്ങളിൽ 89 കേസുകൾ വീതവും ഹിസാർ, പഞ്ച്കുല, ജജ്ജാർ എന്നിവിടങ്ങളിൽ യഥാക്രമം 68, 59, 55 കേസുകളും റിപ്പോർട്ട് ചെയ്തതായി വെള്ളിയാഴ്ച പുറത്തിറക്കിയ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.


ഉത്തർപ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവയുൾപ്പെടെ എട്ട് സംസ്ഥാനങ്ങളോട് കോവിഡിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടു. കർശനമായ നിരീക്ഷണം നടത്താനും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്തുടനീളം പോസിറ്റിവിറ്റി നിരക്കിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.


ഡൽഹിയിൽ കൊവിഡ് കേസുകളിൽ നേരിയ കുറവുണ്ടെന്നും വരും ദിവസങ്ങളിൽ അണുബാധയുടെ വ്യാപനം കുറയാൻ സാധ്യതയുണ്ടെന്നും ഡൽഹി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. അടുത്ത കാലത്തായി ഡൽഹിയിൽ രേഖപ്പെടുത്തിയ കോവിഡുമായി ബന്ധപ്പെട്ട മരണങ്ങളിൽ ഭൂരിഭാഗവും കോ-മോർബിഡിറ്റികൾ മൂലമാണെന്നും അദ്ദേഹം പിടിഐയോട് പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.