ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ അതി വേഗം വർധിക്കുന്നു. വെള്ളിയാഴ്ച അപ്‌ഡേറ്റ് ചെയ്ത കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 11,692 പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ നിലവിലെ പോസിറ്റീവ് കേസുകളുടെ എണ്ണം 66,170 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 28 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 5,31,258 ആയി ഉയർന്നു. ഇതിൽ 9 മരണങ്ങൾ കേരളത്തിൽ നിന്നാണ്. കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 4.48 കോടിയായി ഉയർന്നിട്ടുണ്ട്. അതേസമയം രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ കണക്ക് 98 ശതമാനത്തിന് മുകളിലാണ്.
Also Read: Karnataka Election 2023: ബിജെപി അന്തിമ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി BJP, പ്രമുഖര്‍ പുറത്ത്
കൂടാതെ രോഗം ഭേദമായവരുടെ എണ്ണം 4,42,72,256 ആയി ഉയർന്നപ്പോൾ കേസിലെ മരണനിരക്ക് 1.18 ശതമാനമാണ്.ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, രാജ്യവ്യാപകമായി ഇതുവരെ 220.66 കോടി ഡോസ് കോവിഡ് വാക്‌സിൻ രാജ്യത്ത് നൽകിയിട്ടുണ്ട്.അതേസമയം കഴിഞ്ഞ ദിവസത്തേക്കാൾ 7 ശതമാനം കുറവാണ് വെള്ളിയാഴ്ചത്തെ കണക്കുകൾ. രോഗം അതിവേഗം പടരുന്നത് പുതിയ വേരിയൻറീയ ആർക്ടറസ് ആണെന്നാണ് വിലയിരുത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...