Covid Third Wave : കോവിഡ് മൂന്നാം തരംഗം അടുത്ത 6 മുതൽ 8 ആഴ്ചകളിൽ എത്താൻ സാധ്യത : AIIMS Chief
എല്ലാ സംസ്ഥാനങ്ങളും കാര്യക്ഷമമായി തന്നെ കോവിഡ് മൂന്നാം തരംഗം നേരിടാനുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു.
New Delhi : കോവിഡ് മൂന്നാം തരംഗം (Covid Third Wave) അടുത്ത ആറ് മുതൽ എട്ട് ആഴ്ചകൾക്ക് ഉള്ളിൽ പ്രതീക്ഷിക്കാമെന്ന് എയിംസ് മേധാവി ഡോ രൺദീപ് ഗുലേറിയ പറഞ്ഞു. ഇന്ന് രാവിലെ ദേശീയ മാധ്യമമായ എൻഡിടിവിയോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം വിവരം അറിയിച്ചത്.
ഇപ്പോൾ കോവിഡ് (Covid 19) നിയന്ത്രണങ്ങൾ പിൻവലിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ഇടയിൽ നിന്ന് വീണ്ടും കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്ത തരത്തിലുള്ള പെരുമാറ്റങ്ങളാണ് ഉണ്ടായി കൊണ്ടിരിക്കുന്നത് . ഇത് കോവിഡ് രോഗബാധിതരുടെ എണ്ണം വീണ്ടും വർധിക്കാൻ കാരണമാകുമെന്നും. ഇത് 6 മുതൽ 8 ആഴ്ചകൾക്കുള്ളിൽ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: Covid Vaccine: വാക്സിനേഷനില്‍ ഒന്നാമത് ഗോവ, പട്ടിക പുറത്തിറക്കി സര്‍ക്കാര്‍
കോവിഡ് രണ്ടാം തരംഗത്തിന്റെ അതിരൂക്ഷമായ രോഗബാധയിൽ നിന്ന് കരകയറി വരുന്ന രാജ്യത്തിന് കോവിഡ് മൂന്നാം തരംഗം വൻ ആശങ്കയായി നിലനിൽക്കുകയാണ്. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് രാജ്യത്ത് ചികിത്സ ഉപകരണങ്ങൾക്കും, ചികിത്സാ സഹായങ്ങൾക്കും വൻ ക്ഷാമമാണ് അനുഭവപ്പെട്ടിരുന്നത്.
ALSO READ: Covid Third Wave: കോവിഡ് മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിച്ചേക്കില്ല, കാരണമിതാണ്
കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ഒട്ടാകെ ഉയർന്ന് വന്നിരുന്ന സഹായ അഭ്യർത്ഥനകൾ ലോകത്തിന്റെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ രാജയത്തെ കോവിഡ് രോഗബാധയിൽ വൻ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. പല സംസ്ഥാനങ്ങളും ലോക്ഡൗണിനും (Lockdown) മറ്റ് നിയന്ത്രണങ്ങൾക്കും ഇളവുകൾ നൽകാനും ആരംഭിച്ചിട്ടുണ്ട്.
എല്ലാ സംസ്ഥാനങ്ങളും കാര്യക്ഷമമായി തന്നെ കോവിഡ് മൂന്നാം തരംഗം നേരിടാനുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. റോയിറ്റേഴ്‌സ് ആരോഗ്യ വിദഗ്ദ്ധരുടെ ഇടയ്ക്ക് നടത്തിയ ഒരു സർവേ അനുസരിച്ച് ഒക്ടോബറിൽ രാജ്യത്ത് കോവിഡ് മൂന്നാം തരംഗം എത്തും.
ആളുകൾ എല്ലാവരും തന്നെ വാക്‌സിനേഷൻ സ്വീകരിച്ച് കഴിഞ്ഞാൽ കോവിഡ് മൂന്നാം തരംഗത്തെ പിടിച്ച് കെട്ടാൻ കഴിയുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം. മാത്രമല്ല കോവിഡ് രണ്ടാം തരംഗത്തിനേക്കാൾ നന്നായി കോവിഡ് മൂന്നാം തരംഗം നേരിടാൻ രാജ്യത്തിന് കഴിയുമെന്ന് സർവ്വേ സൂചിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...