New Delhi : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 67,208 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. ഇതോട് കൂടി രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ ആകെ കണക്ക് 29,700,313 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് രോഗബാധ മൂലം മരണപ്പെട്ടത് 2,330 പേരാണ്. രാജ്യത്ത് ഇതുവരെ ആകെ 3,81,903 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടു.
രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് വീണ്ടും കുറഞ്ഞു. തുടർച്ചയായ പത്താം ദിവസമാണ് രാജ്യത്തെ കോവിഡ് (Covid) പോസിറ്റിവിറ്റി റേറ്റ് 5 ശതമാനത്തിൽ താഴെ തുടരുന്നത്. ഇന്നത്തെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 3.48 ശതമാനമാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
ALSO READ: Madhya Pradesh: കൊവിഡ് മുക്തനായ മുപ്പത്തിനാലുകാരനിൽ Green Fungus സ്ഥിരീകരിച്ചു
മഹാരാഷ്ട്രയെ കൂടാതെ കർണാടക, കേരളം (Kerala) , തമിഴ് നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. കേരളത്തിൽ ഇന്നലെ 13,270 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടിൽ 10,448 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 10,107 പേർക്കും കർണാടകയിൽ 7,345 പേർക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.
നിലവിൽ ഇരുപതോളം സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കോവിഡ് രോഗബാധിതരുടെ എണ്ണം 500 ൽ താഴെയാണ്. രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് മെയ് 7 ന് ആയിരുന്നു. അതിൽ നിന്നും രോഗബാധയിൽ ഏകദേശം 85 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം സെക്രട്ടറി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA