New Delhi: കോവിഡ് മൂന്നാം തരംഗം  (Covid Third Wave) ഉണ്ടാവുമെന്നും അത് കുട്ടികളെ സാരമായി ബാധിക്കുമെന്നുള്ള  ആശങ്കകള്‍ക്ക്  താത്കാലിക വിരാമം.. 


COMMERCIAL BREAK
SCROLL TO CONTINUE READING

കുട്ടികളില്‍   പ്രായപൂര്‍ത്തിയായവരെ അപേക്ഷിച്ച്‌ സെറോപോസിറ്റിവിറ്റി (seropositivity)  കൂടുതലാണെന്ന്  അടുത്തിടെ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു.  അതാണ്‌  കോവിഡ് മൂന്നാം തരംഗം (Covid Third Wave)  കുട്ടികളെ  കാര്യമായി ബാധിച്ചേക്കില്ല എന്ന വിലയിരുത്തലില്‍ എത്തിച്ചേരാന്‍ കാരണം. 


ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്‍റെയും ലോകാരോഗ്യസംഘടനയുടെയും പഠനങ്ങളാണ് ഇതിനു പിന്നില്‍.  കോവിഡ് മൂന്നാംതരംഗം രണ്ടുവയസോ അതിനു മുകളിലോ പ്രായമുള്ള കുട്ടികളെ ബാധിക്കാന്‍ സാധ്യത വളരെ കുറവാണെന്നും ഗവേഷകര്‍ വിലയിരുത്തുന്നു.


അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി  പതിനായിരം കുട്ടികളിലാണ് പഠനം നടത്തിയത്. മാര്‍ച്ച്‌ 15നും ജൂണ്‍ പത്തിനും ഇടയിലാണ് പഠനത്തിനു വേണ്ടിയുള്ള വിവരശേഖരണം നടത്തിയത്.  11, 12, 11, 13, 14 എന്നിങ്ങനെ ആയിരുന്നു  കുട്ടികളുടെ ശരാശരി പ്രായം. 


എന്താണ്  സെറോപോസിറ്റിവിറ്റി (seropositivity)? 


വൈറസുകളോട് സ്വാഭാവിക പ്രതിരോധം സൃഷ്ടിക്കാനുള്ള ശരീരത്തിന്‍റെ  ശേഷിയെ ആണ് സെറോപോസിറ്റിവിറ്റി (seropositivity) എന്ന് പറയുന്നത്.


Also Read: Covid Third Wave ഒരുമാസത്തിനകം, Delta plus variant മഹാരാഷ്ട്രയിൽ മൂന്നാം തരംഗത്തിന് കാരണമായേക്കാം, മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്


 പഠനത്തിന് വിധേയരാക്കിയവരിലെ സാര്‍സ് കൊവ്-2 വൈറസിനെതിരായ ടോട്ടല്‍ സെറം ആന്റിബോഡിയെ (Total Serum Antibody) കണക്കാക്കാന്‍ എലിസ കിറ്റുകളാണ് ഉപയോഗപ്പെടുത്തിയതെന്ന് പഠനം നടത്തിയ ഗവേഷകര്‍ വിശദമാക്കി. 


ഒരു മാസത്തിനകം  രാജ്യത്ത് കോവിഡ് മൂന്നാം തരംഗം  ആരംഭിക്കുമെന്നാണ്  മുന്നറിയിപ്പ്.    Delta plus variant ആവും   മൂന്നാം  കോവിഡ്   തരംഗത്തിന് വഴിയൊരുക്കുന്നത് എന്നുമാണ് സൂചനകള്‍. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.