Covid Updates India: വീണ്ടും മൂന്നര ലക്ഷം കടന്ന് രാജ്യത്തെ പ്രതിദിന കോവിഡ് രോഗബാധിതർ; 4120 പേർ കൂടി മരണപ്പെട്ടു
അതെ സമയം കോവിഡ് രോഗബാധിതരിലും രോഗവിമുക്തരിലും ഫംഗസ് ബാധയുണ്ടാകുന്നതും തുടർന്നുള്ള മരണങ്ങളും രാജ്യത്തെ വീണ്ടും ആശങ്കയിൽ ആഴ്ത്തുന്നുണ്ട്.
New Delhi: രാജ്യത്ത് ആകെ കോവിഡ് (Covid 19) രോഗബാധിതരുടെ എണ്ണം 2.37 കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം കോവിഡ് സ്ഥിരീകരിച്ചത് 3.62 ലക്ഷം പേർക്കാണ്. അതെ സമയം കോവിഡ് രോഗബാധിതരിലും രോഗവിമുക്തരിലും ഫംഗസ് ബാധയുണ്ടാകുന്നതും തുടർന്നുള്ള മരണങ്ങളും രാജ്യത്തെ വീണ്ടും ആശങ്കയിൽ ആഴ്ത്തുന്നുണ്ട്.
കഴിഞ്ഞ 24 മണിക്കൂറുകളിൽ കോവിഡ് രോഗബാധ മൂലം മരണപ്പെട്ടത് 4120 പേരാണ് ഇതോട് കൂടി രാജ്യത്ത് കോവിഡ് രോഗബാധ മൂലം മരണപ്പെട്ടവരുടെ ആകെ എണ്ണം 2.58 ലക്ഷമായി. ആകെ രോഗം ബാധിച്ചവരിൽ 15.87 ശതമാനം ആളുകളാണ് ഇപ്പോൾ ചികിത്‌സയിൽ കഴിയുന്നത്.
ഇപ്പോൾ ചികിത്സയിൽ കഴിയുന്നവരിൽ 82.51 ശതമാനം പേരും കർണാടക, മഹാരാഷ്ട്ര, കേരള (Kerala), തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടയിൽ ഇന്ത്യയിൽ കോവിഡ് രോഗബാധ മൂർച്ചിക്കാൻ കാരണം രാഷ്ട്രീയവും മതപരവുമായ കൂടി ചേരലുകൾ മൂലമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
ALSO READ: സുപ്രീംകോടതി ജസ്റ്റിസ് ഡി.വൈ ചന്ദ്ര ചൂഡിന് കോവിഡ് സ്ഥിരീകരിച്ചു
സൗത്ത് ഈസ്റ്റ് പ്രദേശത്തെ 95 ശതമാനം രോഗബാധിതരും 93 ശതമാനം മരണനിരക്കും ഇന്ത്യയിൽ നിന്നാണ്. അത് കൂടാതെ ലോകത്തെ 50 രോഗബാധയും 30 ശതമാനം മരണനിരക്കും ഇന്ത്യയിൽ നിന്നും ഉള്ളതാണെന്ന് ആരോഗ്യ വിദഗ്ദ്ധർ പറഞ്ഞു. ഇന്ത്യ ഇതുവരെ മുഴുവൻ ജനസംഖ്യയിൽ 2 ശതമാനം ആളുകൾക്ക് വാക്‌സിനേഷൻ നൽകി കഴിഞ്ഞു. ഇത് വരെ 17.70 കോടി ജനങ്ങൾക്കാണ് ഇന്ത്യയിൽ വാക്‌സിനേഷൻ നൽകിയിട്ടുള്ളത്.
ALSO READ: Fact Check: ലോകാരോഗ്യ സംഘടനയുടെ കോവിഡ് റിപ്പോർട്ടിൽ "Indian" എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല
കോവിഡ് രണ്ടാം തരംഗത്തിന്റെ സാഹചര്യത്തിൽ രാജ്യത്തെ (India) 90 ശതമാനം ഭാഗങ്ങളിലും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ആണ് കണ്ട് വരുന്നതിന് കേന്ദ്ര സർക്കാർ പറഞ്ഞു. ഇന്ത്യയിൽ ഇപ്പോൾ കണ്ട് വരുന്ന കോവിഡ് വേരിയന്റ് Covid-19 - B.1.617 ആണ്. ഇത് ഇന്ത്യയിൽ കൂടാതെ മറ്റ് 44 രാജയങ്ങളിൽ കൂടി കണ്ടെത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഇന്ത്യയിൽ ഈ വേരിയന്റ് ആദ്യമായി കാണപ്പെട്ടത് ഒക്ടോബറിൽ ആയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.