കോവിഡിന്റെ (Covid Variant) ഡബിൾ മ്യുറ്റന്റ് വകഭേദമായ B.1.617 വകഭേദത്തെ ഇന്ത്യൻ കോവിഡ് വകഭേദം എന്ന് രേഖപ്പെടുത്തുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് കേന്ദ്ര സർക്കാർ രംഗത്തെത്തി. ലോകാരോഗ്യ സംഘടന ഇന്ത്യൻ വകഭേദം എന്ന് പേര് നൽകിയിട്ടില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
.@WHO has not associated the term #IndianVariant with B.1.617, now classified as Variant of Concern
Details here: https://t.co/AOypVKTkfm pic.twitter.com/VDouJyVmrN
— PIB India (@PIB_India) May 12, 2021
നിരവധി മാധ്യമങ്ങൾ ഇതിനെ ഇന്ത്യൻ വേരിയന്റ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഇത് സത്യമില്ലെന്നും ഇതിന് യാതൊരു വിധ തെളിവുകൾ ഇല്ലെന്നും സർക്കാർ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ ഇന്ത്യൻ വേരിയന്റ് എന്ന് പറയുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി.
2 മാറ്റങ്ങൾ വന്ന വകഭേദങ്ങളായ E484Q, L452R എന്നിവ അടങ്ങിയിട്ടുള്ള സ്‌ട്രെയിൻ ആണ് B.1.617. കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഈ വകദേദമാണ് കോവിഡ് രോഗബാധ വർധിപ്പിക്കാൻ കാരണമെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്. ഈ വകഭേദത്തെ ഇന്ത്യൻ (India) വകഭേദം എന്ന് വിളിക്കുന്നത് ഈ പ്രതിസന്ധി ഘട്ടത്തിൽ ആളുകളുടെ ആതമവിശ്വാസം നശിപ്പിക്കാൻ കാരണമാകുമെന്ന കേന്ദ്ര സർക്കാർ അറിയിച്ചു.
ALSO READ: ഗംഗയിലും പോഷക നദികളിലും മൃതദേഹങ്ങൾ: കേന്ദ്രം റിപ്പോർട്ട് ആവശ്യപ്പെട്ടു
ഈ കോവിഡ് വകഭേദം 44 രാജ്യങ്ങളിൽ കൂടി കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന (WHO) ബുധനാഴ്ച്ച അറിയിച്ചു. ഇന്ത്യയിൽ രണ്ടാം തരംഗം അതിരൂക്ഷമാകാൻ കാരണമായ കോവിഡ് വകബേധം തന്നെയാണ് മറ്റ് 44 രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന അറിയിച്ചിരിക്കുന്നത്.
. ഈ വകഭേദം ഇന്ത്യയിൽ (India) ആദ്യമായി കാണപ്പെട്ടത് 2021 ഒക്ടോബറിൽ ആയിരുന്നു. ലോകാരോഗ്യ സംഘടനയുടെ ആറ് പ്രദേശങ്ങളിൽ നിന്ന് പുതുതായി ഡാറ്റാബേസിലേക്ക് അപ്‌ലോഡ് ചെയ്‌ത് 4500 സാംപിളുകളിലാണ് പുതിയ വൈറസ് വകഭേദത്തെ കണ്ടെത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.