Covid Updates: ഇന്ത്യയിൽ തുടർച്ചയായ മൂന്നാം ദിവസവും നാല് ലക്ഷം കടന്ന് കോവിഡ് രോഗബാധ
കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 4.14 ലക്ഷം പേർക്കാണ്. രാജ്യത്തെ കോവിഡ് രോഗബാധ മൂലമുള്ള മരണനിരക്ക് നാലായിരത്തിനോടടുത്തു.
New Delhi: രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും കോവിഡ് (Covid 19) രോഗബാധ നാല് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 4.14 ലക്ഷം പേർക്കാണ്. കോവിഡ് രോഗബാധ മൂലമുണ്ടാകുന്ന മരണനിരക്കും മാറ്റമില്ലാതെ വർധിച്ച് കൊണ്ടിരിക്കുകയാണ്. രാജ്യത്തെ കോവിഡ് രോഗബാധ മൂലമുള്ള മരണനിരക്ക് നാലായിരത്തിനോടടുത്തു. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 3915 പേരാണ്.
രാജ്യത്ത് (India) കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ വൻ പ്രതിസന്ധിയാണ് ആരോഗ്യ മേഖല നേരിട്ട് കൊണ്ടിരിക്കുന്നത്. ഓക്സിജൻ, ആശുപത്രി കിടക്കകൾ. ഓക്സിജൻ ബെഡുകൾ, മരുന്നുകൾ എന്നിവയ്‌ക്കെല്ലാം രാജ്യത്ത് വൻ ക്ഷാമം ആണ് ഇപ്പോൾ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്.
രാജ്യത്ത് കോവിഡ് രോഗബാധ അതിരൂക്ഷമായി ബാധിച്ച സംസ്ഥാനം മഹാരാഷ്ട്രയാണ്. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം മഹാരാഷ്ട്രയിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 62194 പേർക്കാണ് രാജ്യത്തിന്റെ 15.02 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിൽ നിന്നാണ്. ഏറ്റവും കൂടുതൽ പേർ കോവിഡ് രോഗബാധ മൂലം മരണപ്പെടുന്നതും മഹാരാഷ്ട്രയിൽ തന്നെയാണ്. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം മഹാരാഷ്ട്രയിൽ കോവിഡ് രോഗബാധ മൂലം മരണപ്പെട്ടത് 853 പേരായിരുന്നു.
രാജയത്തെ 49.55 ശതമാനം കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്ര, കർണാടക, കേരളം, ഉത്തർ പ്രദേശ്, തമിഴ്‌നാട് എന്നീ 5 സംസ്ഥാനങ്ങളിൽ നിന്നാണ്. കർണാടകയിൽ കഴിഞ്ഞ 24 മണിക്കൂറിൽ രോഗബാധ സ്ഥിരീകരിച്ചത് 49,058 പേർക്കും, കേരളത്തിൽ 42464 പേർക്കും, ഉത്തർപ്രദേശിൽ 26622 പേർക്കും തമിഴ്‌നാട്ടിൽ 24898 പേർക്കുമാണ്.
കോവിഡ് രോഗബാധ അതിരൂക്ഷമായ സാഹചര്യത്തിൽ കോവിഡ് (Covid India) പ്രതിരോധത്തിനായി ഇന്ത്യക്കുള്ള ലോക രാഷ്ട്രങ്ങളുടെ സഹായം തുടരുയാണ്. നെതർലാൻറാണ് സഹായവുമായെത്തിയത്.449 വെന്‍റിലേറ്ററുകളും 100 ഓക്സിജന്‍ കോണ്‍സന്‍ട്രേ റ്ററുകളും അടക്കം വഹിച്ച് ആദ്യ വിമാനം ഇന്ന് ആംസ്റ്റ്ർഡാമിൽ നിന്നും പുലർച്ചെ ഡൽഹിയിലെത്തി.
ALSO READ: രാജ്യത്തെ ഓക്സിജൻ വിതരണ ക്രമീകരണത്തിൽ മാറ്റം കൊണ്ട് വരണമെന്ന് സുപ്രീം കോടതി
ഇതുവരെ ഇന്ത്യക്കായി ഫ്രാന്‍സ്, അമേരിക്ക, ബ്രിട്ടന്‍, ജര്‍മ്മനി (Germany) എന്നീ ലോകരാജ്യങ്ങള്‍ക്കൊപ്പം ഗള്‍ഫ് രാജ്യങ്ങളും അയല്‍രാജ്യങ്ങളായ ബംഗ്ലാദേശുമടക്കം അവശ്യവസ്തുക്കളെത്തിച്ചിരുന്നു. അമേരിക്കയാണ് നാലു ഘട്ടമായി കൂടുതല്‍ സാധനങ്ങള്‍ എത്തിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.