രാജ്യത്തെ ഓക്സിജൻ വിതരണ ക്രമീകരണത്തിൽ മാറ്റം കൊണ്ട് വരണമെന്ന് സുപ്രീം കോടതി

 ഹോം ക്വാറന്റൈൻ, ആംബുലൻസ് ആവശ്യങ്ങൾ എന്നിവയ്ക്ക് ഉൾപ്പടെ ഓക്സിജൻ വിതരണം ചെയ്യണമെന്നാണ് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Written by - Zee Hindustan Malayalam Desk | Last Updated : May 6, 2021, 03:24 PM IST
  • ഹോം ക്വാറന്റൈൻ, ആംബുലൻസ് ആവശ്യങ്ങൾ എന്നിവയ്ക്ക് ഉൾപ്പടെ ഓക്സിജൻ വിതരണം ചെയ്യണമെന്നാണ് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
  • കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളിൽ വൻ തോതിൽ ഓക്സിജൻ ക്ഷാമം അനുഭവപ്പെട്ടതിനെ തുടർന്ന് നൽകിയ ഹർജിയിൽ വാദം കേൾക്കുമ്പോഴാണ് കോടതി പുതിയ നിർദ്ദേശം നൽകിയത്.
  • ഡിആർ ചന്ദ്രചൂഡും എംആർ ഷായും അടങ്ങിയ ബെഞ്ചാണ് ഇപ്പോൾ നിർദ്ദേശം നൽകിയിട്ടുള്ളത്.
  • രാജ്യത്ത് 24 മണിക്കൂറിനിടെ 4,12,262 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ ഓക്സിജൻ വിതരണ ക്രമീകരണത്തിൽ മാറ്റം കൊണ്ട് വരണമെന്ന് സുപ്രീം കോടതി

New Delhi: രാജ്യത്ത് ഓക്സിജൻ (Oxygen) വിതരണം ചെയ്യുന്ന രീതി മാറ്റണമെന്നും ഇപ്പോൾ ആശുപത്രി കിടക്കകളുടെയും ഐസിയു ഉപയോഗത്തിന്റെയും അടിസ്ഥാനത്തിൽ ഓക്സിജൻ വിതരണം ചെയ്യുന്ന രീതി മാറ്റി ഹോം ക്വാറന്റൈൻ, ആംബുലൻസ് ആവശ്യങ്ങൾ എന്നിവയ്ക്ക് ഉൾപ്പടെ ഓക്സിജൻ വിതരണം ചെയ്യണമെന്നാണ് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളിൽ വൻ തോതിൽ ഓക്സിജൻ ക്ഷാമം അനുഭവപ്പെട്ടതിനെ തുടർന്ന് നൽകിയ ഹർജിയിൽ വാദം കേൾക്കുമ്പോഴാണ് കോടതി (Supreme Court) പുതിയ നിർദ്ദേശം നൽകിയത്.  ഡിആർ ചന്ദ്രചൂഡും എംആർ ഷായും അടങ്ങിയ ബെഞ്ചാണ് ഇപ്പോൾ നിർദ്ദേശം നൽകിയിട്ടുള്ളത്.

ALSO READ: Covid-19 Second Wave Peak: കൊറോണ വൈറസിന്റെ രണ്ടാം തരംഗം ഇന്ത്യയിൽ എപ്പോൾ രൂക്ഷമാകും? അറിയാം.

ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി പടർന്ന് പിടിച്ച് കൊണ്ടിരിക്കുകയാണ്. രാജ്യത്ത് 24 മണിക്കൂറിനിടെ 4,12,262 പുതിയ കൊവിഡ് (Covid) കേസുകൾ റിപ്പോർട്ട് ചെയ്തു. 3,980 മരണങ്ങളും കൊവിഡ് (Covid Death) മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2.06 കോടിയായി ഉയർന്നു. മഹാരാഷ്ട്ര, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

ALSO READ: Karnataka യുടെ പ്രതിദിന ഓക്സിജൻ വിതരണം വർധിപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് കർണാടക ഹൈ കോടതി

മഹാരാഷ്ട്രയിൽ 57,000ത്തോളം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കർണാടകയിൽ 50,000ന് മുകളിലും കേരളത്തിൽ 42,000ത്തോളവുമാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഉത്തർപ്രദേശിൽ 31,111 പേർക്കും തമിഴ്നാട്ടിൽ 23,310 പേർക്കുമാണ് പുതുതായി രോ​ഗം സ്ഥിരീകരിച്ചത്.

ALSO READ: Covid Updates: തുടർച്ചയായി നാല് ലക്ഷം കടന്ന് കൊവിഡ് രോ​ഗികൾ, രാജ്യത്ത് 24 മണിക്കൂറിനിടെ 4.12 ലക്ഷം കൊവിഡ് ബാധിതർ; 3,980 മരണം

രാജ്യത്ത് (India) പുതുതായി റിപ്പോർട്ട് ചെയ്തിരിക്കുന്ന കൊവിഡ് കേസുകളിൽ 49.52 ശതമാനവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. പ്രതിദിന കൊവിഡ് മരണനിരക്കിലും മഹാരാഷ്ട്രയാണ് മുൻപിൽ. 920 പേരാണ് മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

More Stories

Trending News