ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വാക്സിനേഷൻ (Covid vaccination) തോത് ഈ മാസം മുതൽ വർധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി (Health minister) മൻസുഖ് മാണ്ഡവ്യ. ജൂലൈ മാസത്തിൽ 13 കോടി വാക്സിൻ രാജ്യത്താകെ വിതരണം ചെയ്തുവെന്നും അടുത്ത മാസം വാക്സിനേഷൻ ഇതിലും വർധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും മൻസുഖ് മണ്ഡവ്യ പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സെറം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കൊവിഷീൽഡ്, ഭാരത് ബയോടെക്കിൻ്റെ കൊവാക്സിൻ, ഡോ.റെഡ്ഡീസ് ഉത്പാദിപ്പിക്കുന്ന റഷ്യൻ വാക്സിൻ സ്പുട്നിക് വി എന്നിവയാണ് നിലവിൽ രാജ്യത്തെ വാക്സിനേഷനായി ഉപയോഗിക്കുന്നത്. ഇന്ത്യൻ കമ്പനിയായ സൈഡസ് കാഡില വികസിപ്പിച്ച സൈക്കോവ് ഡിയാണ് ഉടനെ അനുമതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന വാക്സിൻ. ഇതോടൊപ്പം ബയോളിജിക്കൽ ഇ കമ്പനി വികസിപ്പിച്ച കോർബിവാക്സീൻ എന്നിവ ആഗസ്റ്റ് - സെപ്തംബർ മാസങ്ങളിലായി വിപണിയിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.


ALSO READ: India COVID Update : രാജ്യത്ത് 41,831 പേർക്ക് കൂടി കോവിഡ് രോഗബാധ; കേരളത്തിലെ സാഹചര്യം അതിരൂക്ഷമായി തുടരുന്നു


അമേരിക്കൻ നിർമിത വാക്സിനായ മോഡേണ വാക്സിൻ ഇന്ത്യയിൽ ഇറക്കുമതി ചെയ്ത് ഉപയോഗിക്കാൻ കഴിഞ്ഞ മാസം സിപ്ല കമ്പനിക്ക് കേന്ദ്രസർക്കാർ (Central government) അനുമതി നൽകിയിരുന്നു. എന്നാൽ ഇതുവരെ മൊഡേണ വാക്സിൻ ഇന്ത്യയിൽ ലഭ്യമായിട്ടില്ല. കൊവിഷിൽഡ്, കൊവാക്സിൻ എന്നിവയുടെ ഉത്പാദനം വർധിപ്പിക്കാനുള്ള നടപടികൾ ഈ മാസം പൂർത്തിയാവും എന്നാണ് വാക്സീൻ കമ്പനികൾ അറിയിച്ചിട്ടുള്ളത്. ഇതോടൊപ്പം സ്പുട്നിക് വി വാക്സിൻ ഉത്പാദനം സെറം ഇൻസ്റ്റിറ്റൂട്ട് ഉടനെ ആരംഭിക്കും.


പുതിയ വാക്സിനുകൾ എത്തുകയും നിലവിലുള്ള വാക്സിൻ ഉത്പാദനം വർധിപ്പിക്കുകയും ചെയ്യുന്നതോടെ കൂടുതൽ വാക്സിൻ ലഭ്യമാവും എന്ന പ്രതീക്ഷയിലാണ് കേന്ദ്രസർക്കാർ. അമേരിക്കൻ നിർമിത വാക്സിനായ മോഡേണ വാക്സിൻ ഇന്ത്യയിൽ ഇറക്കുമതി ചെയ്ത് ഉപയോഗിക്കാൻ കഴിഞ്ഞ മാസം സിപ്ല കമ്പനിക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ ഇതുവരെ മൊഡേണ വാക്സിൻ ഇന്ത്യയിൽ ലഭ്യമായിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.