India COVID Update : രാജ്യത്ത് 41,831 പേർക്ക് കൂടി കോവിഡ് രോഗബാധ; കേരളത്തിലെ സാഹചര്യം അതിരൂക്ഷമായി തുടരുന്നു

ഇതുവരെ ആകെ 4.24  ലക്ഷം പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടു. ആകെ 3.16 കോടി പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Aug 1, 2021, 09:55 AM IST
  • കഴിഞ്ഞ 24 മണിക്കൂറിൽ 541 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടു.
  • കഴിഞ്ഞ ദിവസത്തേക്കാൾ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
  • ഇതുവരെ ആകെ 4.24 ലക്ഷം പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടു. ആകെ 3.16 കോടി പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്.
  • രാജ്യത്തെ R - വാല്യൂ വർധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ടെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ ശനിയാഴ്ച പറഞ്ഞു.
India COVID Update : രാജ്യത്ത് 41,831 പേർക്ക് കൂടി കോവിഡ് രോഗബാധ; കേരളത്തിലെ സാഹചര്യം അതിരൂക്ഷമായി തുടരുന്നു

New Delhi: രാജ്യത്ത് 41,831 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 541 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടു. കഴിഞ്ഞ ദിവസത്തേക്കാൾ കോവിഡ് രോഗബാധിതരുടെ  എണ്ണത്തിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ ആകെ 4.24  ലക്ഷം പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടു. ആകെ 3.16 കോടി പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്.

രാജ്യത്തെ R - വാല്യൂ വർധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ടെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ ശനിയാഴ്ച പറഞ്ഞു. അതിനാൽ അതന്നെ കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ: KSRTC: കർണ്ണാടകത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് 72 മണിക്കൂറിനുള്ളിലെടുത്ത് ആർ.ടി.പി.സി.ആർ ഫലം നിർബന്ധം

10 ശതമാനത്തിൽ കൂടുതൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളം, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ഒഡീഷ, അസം, മിസോറാം, മേഘാലയ, ആന്ധ്രാപ്രദേശ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കോവിഡ് കേസുകളും കൂടുന്ന സാഹചര്യമുണ്ട്.

ALSO READ:  Covid-19 ജാ​ഗ്രത പാലിച്ചില്ലെങ്കിൽ മൂന്നാംതരം​ഗം; അതീവ ജാ​ഗ്രത വേണമെന്ന് മന്ത്രി വീണാ ജോർജ്

കേരളത്തിലെ കോവിഡ് കണക്കുകൾ 20000 ത്തിന് മുകളിൽ തന്നെ തുടരുകയാണ്. ഇന്നലെ 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 80 മരണങ്ങൾ കോവിഡ് രോഗബാധ മൂലമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. കേരളത്തിലെ കോവിഡ് സാഹചര്യം അതീവ ആശങ്കയാണ് ഉയർത്തി കൊണ്ടിരിക്കുന്നത്.

ALSO READ: TPR 10 ശതമാനത്തിലധികം രേഖപ്പെടുത്തുന്ന ജില്ലകളിൽ കർശന നിയന്ത്രണം വേണമെന്ന് കേന്ദ്ര സർക്കാർ

അതെ സമയം കർണാടകം കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചു. കേരളത്തിൽ നിന്നും കർണ്ണാടകയിൽ യാത്ര ചെയ്യുന്നവർക്ക്  72 മണിയ്ക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. നേരത്തെ ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് പോലും കർണാടകത്തിലേക്ക് യാത്ര ചെയ്യാമെന്ന് കർണ്ണാടക സർക്കാർ  അറിയിച്ചിരുന്നു. എന്നാൽ കർണ്ണാടക സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം  കേരളത്തിൽ നിന്നും  കർണാടകയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും നിർബന്ധമായും  72 മണിക്കൂറിനുള്ളിൽ എടുത്ത  നെഗറ്റീവ് ആർടിപിസിആർ  സർട്ടിഫിക്കറ്റ് ഹാജരാക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News