New Delhi : കോവിഷീൽഡ് (Covishield) വാക്‌സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള സാങ്കേതിക പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഏർപ്പെടുത്തിയതെന്ന് നാഷണൽ ടെക്‌നികൽ അഡ്വൈസറി ഗ്രൂപ്പ് ഓഫ് ഇമ്മ്യൂണൈസഷൻ മേധാവി എൻ കെ അറോറ ചൊവ്വാഴ്ച പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

നാഷണൽ ടെക്‌നികൽ അഡ്വൈസറി ഗ്രൂപ്പ് ഓഫ് ഇമ്മ്യൂണൈസഷനിലെ (NTAGI) അംഗങ്ങൾ തമ്മിൽ ഇതിന്റെ പേരിൽ അഭിപ്രായവ്യത്യാസം ഇല്ലെന്നും അറിയിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ട്വിറ്ററിലൂടെയാണ് (Twitter) വിവരം അറിയിച്ചത്. മെയ് 13 നാണ് കോവിഷീൽഡ് വാക്‌സിൻ ഡോസുകൾക്കിടയിലുള്ള ഇടവേള 12 മുതൽ 16 ആഴ്ചകൾ വരെയാണ്.


ALSO READ: India COVID Update : രാജ്യത്ത് ഇന്ന് 62,224 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു ; 2,542 പേർ കൂടി രോഗബാധയെ തുടർന്ന് മരണപ്പെട്ടു


കോവിഡ് 19 വർക്കിങ് കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമായിരുന്നു മെയ് 13 ന് വാക്‌സിൻ (Vaccine) ഡോസുകൾ തമ്മിലുള്ള ഇടവേള വർധിപ്പിച്ചത്. അതിന് മുമ്പ് കോവിഷീൽഡ് വാക്‌സിൻ തമ്മിലുള്ള ഇടവേള 6 മുതൽ 8 ആഴ്ചകൾ വരെയാണ്.  മെയ് 12 ന് നാഷണൽ എക്സ്പെർട്ട് ഗ്രൂപ്പ് ഓൺ വാക്‌സിൻ അഡ്മിനിസ്ട്രേഷൻ ഫോർ കോവിഡ് 19 നുമായി നടത്തിയ യോഗത്തിനെ തുടർന്നാണ് തീരുമാനം എടുത്തത്.


ALSO READ:  Death after Vaccination: Covid Vaccine പാര്‍ശ്വഫലത്തെത്തുടര്‍ന്ന് രാജ്യത്ത് ആദ്യ മരണം സ്ഥിരീകരിച്ചു, പ്രത്യേക നിര്‍ദ്ദേശം പുറത്തിറക്കി Covid Panel


പഠനങ്ങൾ പ്രകാരം ആദ്യം കോവിഷീൽഡിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള 4 മുതൽ 6 ആഴ്ചകൾ വരെ ആയിരുന്നെങ്കിലും പിന്നീട കൂടുതൽ വിവരങ്സ്റൽ വന്നപ്പോൾ ഇടവേള 4 മുതൽ 8 ആഴ്ച വരെ ആകുന്നത് കൂടുതൽ ഫലപ്രദമാണെന്ന് കണ്ടെത്തിയതായി NEGVAC മേധാവി ഡോ. വികെ പോൾ അറിയിക്കുകയായിരുന്നു.


ALSO READ: COVID Update : ഇന്ത്യയിൽ കഴിഞ്ഞ 76 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കോവിഡ് കേസുകൾ ; മരണനിരക്ക് 2,726


യുണൈറ്റഡ് കിങ്‌ഡവും കോവിഷീൽഡ് വാക്‌സിന്റെ ഡോസുകൾ തമ്മിലുള്ള ഇടവേള  6 മുതൽ 8 ആഴ്ചകളിൽ നിന്നും 12 മുതൽ 16 ആഴ്ചകൾ വരെയാക്കിയെന്നും ഇത് വിശദമായ പഠനത്തിന്റെയും സാങ്കേതിക തെളിവുകളുടെയും അടിസ്ഥാനത്തിലാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.