Covid Vaccine: സംശയങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി
രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ ശനിയാഴ്ച ആരംഭിക്കാനിരിക്കേ ജനങ്ങള്‍ക്കിടെയില്‍ സംശയങ്ങളും വ്യാജ പ്രചാരണങ്ങളും ഒട്ടും കുറവല്ല.
New Delhi: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ ശനിയാഴ്ച ആരംഭിക്കാനിരിക്കേ ജനങ്ങള്‍ക്കിടെയില്‍ സംശയങ്ങളും വ്യാജ പ്രചാരണങ്ങളും ഒട്ടും കുറവല്ല.
കോവിഡ് വാക്‌സിനെതിരായ (Covid Vaccine) വ്യാജപ്രചാരണങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍ (Dr. Harsh Vardhan) തന്നെ നേരിട്ട് എത്തിയിരിയ്ക്കുകയാണ്.
കോവിഡ് വാക്‌സിന്‍ കുത്തിവച്ചാലുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍, കോവിഡ് ബാധ, വന്ധ്യത തുടങ്ങിയ പ്രചാരണങ്ങള്‍ക്കാണ് മന്ത്രി മറുപടി നല്‍കിയത്.
കോവിഡ് വാക്‌സിന്‍ കുത്തിവച്ചാല്‍, മറ്റു പല വാക്സിനുകള്‍ക്കും ഉണ്ടാവുന്നത് പോലെ ചിലര്‍ക്ക് ചെറിയ പനി, കുത്തിവയ്പ്പെടുത്ത ഭാഗത്തോ ശരീരത്തിന്‍റെ ഭാഗങ്ങളിലോ വേദന തുടങ്ങിയ (Side effects) പാര്‍ശ്വഫലങ്ങളുണ്ടാകാം. എന്നാല്‍ ഇത് താത്കാലികമായിരിക്കും. വാക്സിന്‍ എടുത്ത ശേഷം കോവിഡ് ബാധിക്കാനുള്ള സാധ്യതയില്ല. വാക്സിന്‍ എടുക്കുന്നതിന് മുന്‍പ് കോവിഡ് ബാധിച്ച ഒരാള്‍ക്ക് വാക്സിന്‍ എടുത്ത ശേഷവും രോഗ ലക്ഷങ്ങള്‍ പ്രകടമാകാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു.
അതേസമയം, കോവിഡ് വാക്സിന്‍ പുരുഷന്മാരിലോ സ്ത്രീകളിലോ വന്ധ്യതയ്ക്ക് (infertile) കാരണമാകുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല. കോവിഡ് രോഗത്തിന്‍റെ ഫലമായി വന്ധ്യത സംഭവിക്കുമോ എന്നകാര്യത്തില്‍ വ്യക്തതയില്ല. കോവിഡിനെക്കുറിച്ച് ശരിയായ വിവരങ്ങള്‍ ലഭിക്കുന്നതിന് സര്‍ക്കാരിന്‍റെ ഔദ്യോഗിക ആശയവിനിമയ സംവിധാനങ്ങളെ മാത്രം ആശ്രയിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, രാജ്യത്ത് കോവിഡ്- 19 (Covid-19) രോഗ പ്രതിരോധത്തിനായുള്ള വാക്സിനേഷന്‍ ജനുവരി 16 മുതല്‍ ആരംഭിക്കുകയാണ്. രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മൂന്നുകോടി പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ കോവിഡ് വാക്സിന്‍ നല്‍കുന്നത്. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും 16നാണ് വാക്സിനേഷന്‍ ആരംഭിക്കുന്നത്.
രാജ്യവ്യാപകമായ കോവിഡ് വാക്‌സിനേഷന്‍ ദൗത്യത്തിന് ശനിയാഴ്ച രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്രമോദി (PM Modi) തുടക്കമിടും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോവിഡ് മഹാമാരിക്കെതിരായ ചരിത്ര ചുവടുവയ്പ്പിന് തുടക്കം കുറിക്കുക എന്ന് കേന്ദ്രം വ്യക്തമാക്കി.
Also read: Covid update: കോവിഡ് ബാധയില്‍ കുറവില്ല, രോഗം സ്ഥിരീകരിച്ചത് 5,490 പേര്‍ക്ക്
ആദ്യ ദിനം മൂന്ന് ലക്ഷത്തോളം പേര്‍ക്കാണ് വാക്‌സിന്‍ ലഭ്യമാക്കുക. ശനിയാഴ്ച 3,000 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന് തുടക്കമാകുന്നത്. ഓരോ കേന്ദ്രത്തിലും 100 പേര്‍ക്കാവും വാക്‌സിന്‍ നല്‍കുക.
ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച കൊവിഷീല്‍ഡും ഭാരത് ബയോടെക്കിന്‍റെ കൊവാക്സിനും ആണ് രാജ്യത്ത് ആദ്യഘട്ടത്തില്‍ വാക്സിനേഷനായി ഉപയോഗിക്കുന്നത്.