New Delhi: Covid Vaccine സംബന്ധിച്ച രാജ്യം കാത്തിരുന്ന ഏറ്റവും വലിയ പ്രഖ്യാപനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്ത് കോവിഡ‍് വാക്സിൻ സൗജന്യമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ  അറിയിച്ചു.   കോവിഡ‍് വാക്സിനുമായി  ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു  കേന്ദ്ര ആരോഗ്യ മന്ത്രി  (Health Minister) ഡോ. ഹർഷവർധൻ (Dr. Harsh Vardhan). ഡൽഹിയിൽ മാത്രമല്ല, രാജ്യത്ത് മുഴുവൻ വാക്സിൻ സൗജന്യമായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 


കോവിഡ്‌ വാക്സിന്‍  (Covid Vaccine) സൗജന്യമായി ലഭിക്കുമോ അതോ  വില നല്‍കേണ്ടി വരുമോ?  ഡല്‍ഹിയില്‍ മാത്രം ഫ്രീയായി ലഭിക്കുമോ?  എന്ന മാധ്യമ  പ്രവര്‍ത്തകരുടെ ചോദ്യത്തിന്  ഡല്‍ഹിയില്‍ മാത്രമല്ല രാജ്യം  മുഴുവന്‍ വാക്സിന്‍ ഫ്രീയായി നല്‍കുമെന്നായിരുന്നു അദ്ദേഹം നല്‍കിയ  മറുപടി.



ഇപ്പോള്‍ നടക്കുന്ന വാക്സിൻ ട്രയലിൽ സുരക്ഷയ്ക്കും കാര്യക്ഷമതയ്ക്കുമാണ് മുൻഗണന നൽകുന്നതെന്നും യാതൊരു  തരത്തിലുള്ള വിട്ടുവീഴ്ച്ചയും ഉണ്ടാകില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പു നൽകി. വാക്സിനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കിംവദന്തികളിൽ വിശ്വസിക്കരുതെന്നും എല്ലാ വശങ്ങളും പരിശോധിച്ചാണ് വാകിസിനേഷൻ ആരംഭിക്കുന്നതെന്നും  ആരോഗ്യമന്ത്രി വ്യക്തമാക്കി.


പോളിയോ വാക്സിൻ‌ പുറത്തിറക്കിയ സമയത്ത് ഇതേപോലെ പലതരത്തിലുള്ള ഊഹാപോഹങ്ങളും പ്രചരണങ്ങളും ഉണ്ടായിരുന്നു. എന്നാൽ ജനങ്ങൾ വാക്സിൻ സ്വീകരിക്കുകയും ഇന്ത്യ പോളിയോ മുക്തമാകുകയും ചെയ്തു,  മന്ത്രി പറഞ്ഞു.  ഡൽഹിയിൽ  ഡ്രൈ വാക്സിനേഷൻ റൺ വിലയിരുത്താനെത്തിയതായിരുന്നു  കേന്ദ്ര ആരോഗ്യമന്ത്രി.


രാജ്യത്ത് എല്ലാവർക്കും വാക്സിൻ സൗജന്യമായിരിക്കില്ലെന്നായിരുന്നു മുന്‍പ്  കോവിഡ് ടാസ്ക് ഫോഴ്സ് തലവൻ ഡോ. വിനോദ് പോള്‍ പറഞ്ഞിരുന്നത്.  മുപ്പത് കോടി പേരുടെ വാക്സിനേഷനുള്ള ചിലവ് മാത്രമേ സർക്കാർ വഹിക്കുകയുള്ളൂ എന്നായിരുന്നു  നീതി ആയോഗ് അംഗവും കോവിഡ് ടാസ്ക് ഫോഴ്സ് തലവനുമായ ഡോ. വിനോദ് പോള്‍  പറഞ്ഞിരുന്നത്.


Also read: COVID Vaccine: രാജ്യത്ത് ഇന്ന് എല്ലാ സംസ്ഥാനങ്ങളിലും Dry Run


ആദ്യം വാക്സിനേഷന്‍ നടത്തുക രാജ്യത്തെ 30കോടി ആളുകള്‍ക്കാണ്. ഇതിനുള്ള പ്രത്യേക ലിസ്റ്റ് കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം തയ്യാറാക്കിക്കഴിഞ്ഞു.  ഇതില്‍ ഒരു കോടി ആരോഗ്യ പ്രവര്‍ത്തകരാണ്.  2 കോടി  frontline workers ആണ്. അതായത്  രാജ്യത്തെ പോലീസ് സേന,  ശുചിത്വ തൊഴിലാളികള്‍, സേനാംഗങ്ങള്‍ എന്നിവര്‍ ഈ ലിസ്റ്റില്‍ ഉള്‍പ്പെടും.