രാജ്യത്ത് കൊറോണ വാക്സിൻ ജനുവരി മുതൽ വിതരണം ചെയ്യും: Dr. Harsh Vardhan
ജനുവരിയിൽ കോവിഡ് പ്രതിരോധ വാക്സിന്റെ ആദ്യ ഡോസ് ജനങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി.
ന്യുഡൽഹി: ജനുവരി മുതല്‍ കോവിഡ് വാക്സിന് രാജ്യത്തെ പൗരന്മാര്‍ക്ക് വിതരണം ചെയ്തു തുടങ്ങാൻ കഴിയുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍ (Harsh Vardhan). പ്രഥമ പരിഗണന സുരക്ഷക്കും വാക്സിന്റെ ഫലപ്രാപ്തിക്കുമാകുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു.
ജനുവരിയിൽ കോവിഡ് പ്രതിരോധ വാക്സിന്റെ (Covid Vaccination) ആദ്യ ഡോസ് ജനങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അടിയന്തര ഉപയോഗത്തിനായി അപേക്ഷിച്ച വാക്സിനുകള്‍ ഡ്രഗ് റെഗുലേറ്റര്‍ വിശകലനം ചെയ്യുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍ (Harsh Vardhan) പറഞ്ഞു.
'കോവിഡ് വാക്സിന് പരീക്ഷണത്തില്‍ ഒരു രാജ്യത്തെക്കാളും പിറകിലല്ല ഇന്ത്യയെന്നും നമ്മുടെ പ്രഥമ പരിഗണന സുരക്ഷയും ഫലപ്രാപ്തിയുമാണ്. അതില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലയെന്നും നമ്മുടെ റെഗുലേറ്റര്‍മാര്‍ കാര്യക്ഷമമായി ഇതിനെ പരിശോധിക്കുന്നുണ്ടെന്നും ഹര്‍ഷ് വര്‍ധന്‍ (Harsh Vardhan) വ്യക്തമാക്കി.
Also Read: കോവിഡിൽ കോടീശ്വരനായി ഇന്ത്യ
ഇപ്പോൾ ഇന്ത്യയില്‍ ആറു കോവിഡ് വാക്സിനുകൾ പരീക്ഷണം നടത്തികൊണ്ടിരിക്കുകയാണ്. കോവിഷീല്‍ഡ്, കോവാക്സിന്, സൈകോവ് -ഡി, സ്പുട്നിക് 5, എന്‍.വി.എക്സ് -കോവ്2373എന്നിവയാണ് പരീക്ഷണം തുടരുന്ന വാക്സിനുകൾ.
രാജ്യത്ത് ഏകദേശം 3 ലക്ഷം സജീവ കേസുകളാണ് ഉള്ളതെന്ന് പറഞ്ഞ കേന്ദ്ര ആരോഗ്യമന്ത്രി (Health Minister) കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇത് 10 ലക്ഷത്തോളം കേസുകൾ ആയിരുന്നുവെന്നും പറഞ്ഞു. മൊത്തം 1-കോടി കേസുകളിൽ 95 ലക്ഷത്തിലധികം രോഗികൾ സുഖം പ്രാപിച്ചുവെന്നും ലോകത്തിൽ ഏറ്റവും ഉയർന്ന രോഗ മുക്തരുടെ നിരക്ക് നമുക്കാണെന്നും അദ്ദേഹം പറഞ്ഞു.
മോശ സമയം അവസാനിച്ചോ എന്ന ANI യുടെ ചോദ്യത്തിന് ഏറ്റവും മോശമായത് അവസാനിച്ചിരിക്കാമെന്ന് എനിക്ക് തോന്നുന്നുവെന്നും പക്ഷേ ജാഗ്രതയോടെ. COVID മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ COVID മഹാമാരിയെ പ്രതിരോധിക്കാനുള്ള പ്രധാന ഉപകരണം മാസ്കുകൾ, കൈ ശുചിത്വം, ശാരീരിക അകലം എന്നിവ പാലിക്കുന്നത് ആയിരിക്കണമെന്നും ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ പറഞ്ഞു.