Cow To Replace Tiger? പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുമോ? എന്താണ് കേന്ദ്രത്തിന്റെ പ്രതികരണം
കടുവയേയും മയിലിനേയുമാണ് യഥാക്രമം ഇന്ത്യയുടെ ദേശീയ മൃഗം, ദേശീയ പക്ഷിയായി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുള്ളതെന്നും ഇവ രണ്ടും 1972ലെ വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെട്ട ജീവികളാണെന്നും കേന്ദ്ര മന്ത്രി മറുപടി നല്‍കി.
New Delhi: ഇന്ത്യൻ സംസ്‌കാരത്തിന്‍റെ അവിഭാജ്യ ഘടകമായ പശുവിന്‍റെ പ്രാധാന്യം ഏറെ വര്‍ദ്ധിച്ചു വരുന്ന ഒരു കാലഘട്ടമാണ് ഇത്. പുണ്യ മൃഗമായ പശുവിന്‍റെ പരിപാലനവും സംരക്ഷണവും ഒരു സാമൂഹിക ഉത്തരവാദിത്തമായി മാറിയിരിയ്ക്കുകയാണ്.
Also Read: Rahul Gandhi Update: അംഗത്വം പുനഃസ്ഥാപിച്ചു, രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റിലേയ്ക്ക്
ആ അവസരത്തില്‍ അജ്മീരില്‍ നിന്നുള്ള BJP എംപി ഭഗീരഥ് ചൗധരി സഭയില്‍ ഒരു ചോദ്യം ഉന്നയിച്ചു. അതായത്, ദേശീയ മൃഗമായ കടുവയെ മാറ്റി പകരം പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ആലോചിയ്ക്കുന്നുണ്ടോ എന്നായിരുന്നു എംപിയുടെ ചോദ്യം. കൂടാതെ, അലഹബാദ് ഹൈക്കോടതിയും രാജസ്ഥാൻ ഹൈക്കോടതിയും പശുവിനെ (ഗോമാത) ദേശീയ മൃഗമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ഉത്തരവിടുകയും അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ടോയെന്നും ചൗധരി ചോദിച്ചു.
Also Read: Manipur Violence: മണിപ്പൂര്‍ കലാപം, മുൻ ജഡ്ജിമാരുടെ മൂന്നംഗ വനിതാ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി
എംപിയുടെ ചോദ്യത്തിന് മറുപടിയായി ഇന്ത്യയുടെ ദേശീയ മൃഗം കടുവയാണെന്നും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിലവില്‍ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി കിഷന്‍ റെഡ്ഡി സഭയില്‍ മറുപടി നല്‍കി.
കടുവയേയും മയിലിനേയുമാണ് യഥാക്രമം ഇന്ത്യയുടെ ദേശീയ മൃഗം, ദേശീയ പക്ഷിയായി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുള്ളതെന്നും ഇവ രണ്ടും 1972ലെ വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെട്ട ജീവികളാണെന്നും കേന്ദ്ര മന്ത്രി മറുപടി നല്‍കി. കൂടാതെ, ഈ മൃഗങ്ങളുടെ പ്രധാന ആവാസ വ്യവസ്ഥകള്‍ സംരക്ഷിത പ്രദേശങ്ങളായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം തന്‍റെ പ്രതികരണത്തിൽ പറഞ്ഞു.
പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (Ministry of Environment, Forest and Climate Change) കടുവയെയും മയിലിനെയും യഥാക്രമം 'ദേശീയ മൃഗം', 'ദേശീയ പക്ഷി' എന്നിങ്ങനെ 2011 മെയ് 30-ന് പുനർവിജ്ഞാപനം ചെയ്തിട്ടുണ്ട്. കൂടാതെ, 1972-ലെ വന്യജീവി (സംരക്ഷണം) നിയമത്തിന്‍റെ ഷെഡ്യൂൾ-1 മൃഗങ്ങളിൽ കടുവയെയും മയിലിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്, അതുവഴി "വേട്ടയാടുന്നതിൽ നിന്ന് അവർക്ക് ഏറ്റവും ഉയർന്ന സംരക്ഷണം നൽകുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...