Manipur Violence: മണിപ്പൂര്‍ കലാപം, മുൻ ജഡ്ജിമാരുടെ മൂന്നംഗ വനിതാ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി

Manipur Violence:  മണിപ്പൂർ വംശീയ അക്രമത്തിൽ ദുരിതബാധിതരുടെ ദുരിതാശ്വാസവും പുനരധിവാസവും പരിശോധിക്കാൻ മൂന്ന് മുൻ വനിതാ ഹൈക്കോടതി ജഡ്ജിമാര്‍ അടങ്ങിയ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് സുപ്രീം കോടതി തിങ്കളാഴ്ച പ്രഖ്യാപിച്ചു

Written by - Zee Malayalam News Desk | Last Updated : Aug 7, 2023, 05:36 PM IST
  • സംസ്ഥാനത്തെ നിയമവാഴ്ചയിൽ ആളുകള്‍ക്ക് വിശ്വാസവും ഉറപ്പും പുനഃസ്ഥാപിക്കാനാണ് സുപ്രീംകോടതിയുടെ ശ്രമമെന്ന് ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു
Manipur Violence: മണിപ്പൂര്‍ കലാപം, മുൻ ജഡ്ജിമാരുടെ മൂന്നംഗ വനിതാ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി

Manipur Violence Update: മണിപ്പൂരില്‍  കഴിഞ്ഞ മൂന്ന് മാസത്തിലധികമായി നടക്കുന്ന വംശീയ കലാപത്തില്‍  നിര്‍ണ്ണായക നടപടികള്‍ കൈക്കൊണ്ട് സുപ്രീം കോടതി. മുന്‍പ് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ സമാധാനപരമാക്കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൈകൊണ്ട നടപടികള്‍ സുപ്രീം കോടതി ആരാഞ്ഞിരുന്നു. 

Also Read: Rahul Gandhi Update: അംഗത്വം പുനഃസ്ഥാപിച്ചു, രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റിലേയ്ക്ക്  

മണിപ്പൂർ വംശീയ അക്രമത്തിൽ ദുരിതബാധിതരുടെ ദുരിതാശ്വാസവും പുനരധിവാസവും പരിശോധിക്കാൻ മൂന്ന് മുൻ വനിതാ ഹൈക്കോടതി ജഡ്ജിമാര്‍ അടങ്ങിയ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് സുപ്രീം കോടതി തിങ്കളാഴ്ച പ്രഖ്യാപിച്ചു. ജമ്മു കശ്മീർ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ഗീതാ മിത്തൽ അദ്ധ്യക്ഷയായ സമിതിയിൽ ജസ്റ്റിസുമാരായ (റിട്ട) ശാലിനി പി ജോഷി, ആഷാ മേനോൻ എന്നിവരും ഉൾപ്പെടുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്  അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

Also Read:  Gyanvapi Case: മസ്ജിദ് കമ്മിറ്റിയുടെ ബഹിഷ്‌കരണ ഭീഷണി, ASI ശാസ്ത്രീയ സർവേ തുടരുന്നു 
 
സംസ്ഥാനത്തെ നിയമവാഴ്ചയിൽ ആളുകള്‍ക്ക് വിശ്വാസവും ഉറപ്പും പുനഃസ്ഥാപിക്കാനാണ് സുപ്രീംകോടതിയുടെ ശ്രമമെന്ന് ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ജുഡീഷ്യൽ പാനലിന് പുറമെ, സംസ്ഥാന എസ്‌ഐടികൾ അന്വേഷിക്കുന്ന ക്രിമിനൽ കേസുകളിലെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. മണിപ്പൂരിലെ സ്ഥിതിഗതകള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച വിശദമായ ഉത്തരവ് വൈകിട്ട് സുപ്രീം കോടതി വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുമെന്ന് ബെഞ്ച് അറിയിച്ചു.  

വാദത്തിനിടെ മണിപ്പൂർ ഡിജിപി രാജീവ് സിംഗ് വംശീയ അക്രമങ്ങളെക്കുറിച്ചും അത് പരിശോധിക്കാൻ ഇതുവരെ ഭരണകൂടം സ്വീകരിച്ച നടപടികളെക്കുറിച്ചും ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ബെഞ്ചിന് മുമ്പാകെ ഹാജരായി. സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ്  ഡിജിപി കോടതിയില്‍ ഹാജരായത്. 

കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനുമായി ഹാജരായ അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മണിപ്പൂര്‍ വിഷയത്തില്‍ വളരെ പക്വതയോടെയാണ് സർക്കാർ സാഹചര്യം കൈകാര്യം ചെയ്യുന്നതെന്നായിരുന്നു അറ്റോർണി ജനറൽ ബെഞ്ചിനെ അറിയിച്ചത്. 

സെൻസിറ്റീവ് കേസുകൾ അന്വേഷിക്കാൻ ജില്ലാ തലത്തിൽ പോലീസ് സൂപ്രണ്ടിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘങ്ങളെ (SIT) രൂപീകരിക്കാൻ സംസ്ഥാന സർക്കാർ നിർദ്ദേശിച്ചതായി സംസ്ഥാന സർക്കാരിനുമായി ഹാജരായ അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി പറഞ്ഞു. 11 കേസുകളാണ് സിബിഐ അന്വേഷിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടു സ്ത്രീകളെ ജനക്കൂട്ടം നഗ്നരായി നടത്തുന്ന വീഡിയോ പുറത്തു വന്നതോടെ സംഭവത്തില്‍  സുപ്രീം കോടതി നേരിട്ട് ഇടപെടുകയായിരുന്നു. ആഗസ്റ്റ്‌ 4 ന് മണിപ്പൂരിൽ ക്രമസമാധാനവും ഭരണഘടനാ സംവിധാനവും പൂർണമായി തകർന്നതായി കോടതി പറഞ്ഞിരുന്നു. തുടര്‍ന്ന് കോടതിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനായി  ആഗസ്റ്റ് 7 ന് ഡിജിപിയോട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. 

മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട്  നിരവധി FIR കള്‍ ആണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. സ്ത്രീകളെ ജനക്കൂട്ടം നഗ്നരാക്കി പരേഡ് നടത്തുന്ന വീഡിയോയുമായി ബന്ധപ്പെട്ട എഫ്‌ഐആറുകൾ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട 6,523 എഫ്‌ഐആറുകള്‍, ഇതില്‍ 11 എണ്ണം സിബിഐക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.  മണിപ്പൂരില്‍ നടക്കുന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട പത്തോളം ഹർജികളാണ് സുപ്രീം കോടതി ബെഞ്ച് പരിഗണിക്കുന്നത്. 

മേയ് 3 ന്, സംസ്ഥാനത്തെ ഭൂരിഭാഗം വരുന്ന മെയ്തേയ് സമുദായം പട്ടിക വർഗ പദവി ആവശ്യപ്പെടുന്നതിനെതിരെ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ 'ആദിവാസി ഐക്യദാർഢ്യ മാർച്ച്' സംഘടിപ്പിച്ചതോടെ സംസ്ഥാനത്ത് വംശീയ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു. അക്രമസംഭവങ്ങളില്‍  നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും  നിരവധി പേർക്ക് പരിക്കേൽക്കുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് വീടും സമ്പത്തും നഷ്ടമാവുകയും ചെയ്തു. 

 
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News