മാനനഷ്ടക്കേസുകളില്‍ ക്രിമിനല്‍ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ഗാന്ധി, കെജ്രിവാള്‍, സുബ്രഹ്മണ്യം സ്വാമി എന്നിവര്‍ അടക്കം  സമര്‍പിച്ച ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ തീരുമാനം.  അഭിപ്രായ സ്വാതന്ത്രിയം മറ്റൊരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിനുള്ള കടന്നുകയറ്റമാകരുതെന്നും കോടതി ചൂണ്ടിക്കാട്ടി.


നിലവില്‍ മാനനഷ്ടക്കേസില്‍ ഐ.പി.സി 499, 500 വകുപ്പുകള്‍ പ്രകാരം ഒരാള്‍ക്ക് രണ്ട് വര്‍ഷം വരെ തടവ്‌ ശിക്ഷ ലഭിക്കാം. മാനനഷ്ടക്കേസുകളില്‍ അഭിപ്രായ സ്വാതന്ത്ര്യം മാത്രം കണക്കിലെടുക്കാന്‍ പറ്റില്ലെന്നും വ്യക്തിസ്വാതന്ത്ര്യം കൂടെ പരിഗണിക്കേണ്ടിവരുമെന്നും ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് പ്രഫുല്ല സി. പന്ത് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.