മിര്‍സാപൂര്‍: ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ വീടിനുള്ളില്‍ കയറിയ മുതലയെ നാട്ടുകാര്‍ പിടികൂടി വനം വകുപ്പിന് കൈമാറി.


COMMERCIAL BREAK
SCROLL TO CONTINUE READING

മിര്‍സാപൂരിലെ കല്‍വാരി ഗ്രാമത്തിലാണ് സംഭവം. ഇന്ന് രാവിലെയാണ് മുതല വീടിനുള്ളില്‍ കയറിയത് വീട്ടുടമസ്ഥന്‍ കണ്ടത്.


തുടര്‍ന്ന്‍ ഇയാള്‍ സമീപത്തുള്ളവരെ അറിയിക്കുകയും എല്ലാവരും ചേര്‍ന്ന്‍  മുതലയെ പിടികൂടുകയുമായിരുന്നു. 


കാലുകള്‍ നാലും കൂട്ടികെട്ടി ചാക്കില്‍ പൊതിഞ്ഞാണ് മുതലയെ വനം വകുപ്പിന് കൈമാറിയത്.