CUET UG 2024 ഫലം: സിയുഇടി യുജി ഫലം പ്രഖ്യാപിച്ചു
Exams.nta.ac.in CUET UG 2024 Result Declared: മെയ് മാസത്തിൽ നടത്തിയ പരീക്ഷകളുടെ CUET UG 2024 ഉത്തരസൂചിക ജൂലൈ 7 ന് പുറത്തിറക്കിയിരുന്നു.
CUET UG ഫലം 2024 ജൂലൈ 28 ന് ഓൺലൈനിലൂടെ പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾക്ക് സ്‌കോർകാർഡ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് exams.nta.ac.in എന്ന സൈറ്റിൽ ലഭ്യമാണ്. ഈ വർഷം 13 ലക്ഷത്തിലധികം വിദ്യാർത്ഥികൾ മെയ് മാസത്തിൽ നടത്തിയ CUET UG പരീക്ഷയിൽ പങ്കെടുത്തിരുന്നു. വിദ്യാർത്ഥികൾക്ക് ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് CUET UG സ്കോർകാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഫലങ്ങൾ പരിശോധിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം.
Also Read: വഞ്ചിയൂർ എയര്‍ഗൺ ആക്രമണം വ്യക്തി വൈരാഗ്യം; അന്വേഷണം ആരംഭിച്ച് പോലീസ്
CUET UG Result 2024: നാഷണൽ ടെസ്റ്റിംഗ് ഏജൻസി ( NTA) നടത്തുന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജുവേറ്റ് 2024 ന്‍റെ ഫലം പ്രസിദ്ധീകരിച്ചു. എൻടിഎ നൽകിയ കണക്കുകൾ പ്രകാരം ഈ വർഷം 1347820 പേർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നു. അതിൽ 1113610 പേർ പങ്കെടുത്തു. ഇതിൽ 519283 സ്ത്രീകളും 594324 പുരുഷന്മാരും 7 ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികളുമാണുള്ളത്.
Also Read: ആഗസ്റ്റിലെ ഭാഗ്യ രാശികൾ ഇവരാണ്, സമ്പത്തിൽ ആറാടും, നിങ്ങളും ഉണ്ടോ?
CUET UG ഫലം ഔദ്യോഗിക വെബ്‌സൈറ്റായ exams.nta.ac.in. ൽ ലഭ്യമാണ്. വിദ്യാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ആപ്ലിക്കേഷൻ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതുണ്ട്. നൽകിയിരിക്കുന്ന ലിങ്ക് വഴി വിദ്യാർത്ഥികൾ അവരുടെ CUET UG സ്കോർകാർഡ് ഫലം ഡൗൺലോഡ് ചെയ്യാം. CUET UG ഫലം പരിശോധിക്കുന്നതിനും CUET സ്കോർകാർഡ് ഡൗൺലോഡ് ചെയ്യുന്നതിനും അപേക്ഷകർക്ക് നേരിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യാം.
മെയ് മാസത്തിൽ നടത്തിയ പരീക്ഷകളുടെ CUET UG 2024 ഉത്തരസൂചിക ജൂലൈ 7 ന് പുറത്തിറക്കിയിരുന്നു. തുടർന്ന് ജൂലൈ 19 ലെ പരീക്ഷയുടെ ഉത്തരസൂചിക ജൂലൈ 22 ന് പുറത്തിറക്കി. പരീക്ഷാ ഫലം ജൂണ്‍ 30 ന് പുറത്തുവിടുമെന്ന് അറിയിപ്പുണ്ടായിരുന്നുവെങ്കിലും നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച, ഗ്രേസ് മാര്‍ക്കിങ് തുടങ്ങിയ വിവാദങ്ങളെ തുടര്‍ന്ന് സിയുഇടി യുജി ഫലം വൈകിക്കുകയായിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ന്നെന്നാരോപിച്ച് യുജിസി നെറ്റ്, സിഎസ്‌ഐആര്‍ യുജിസി നെറ്റ് പരീക്ഷകളും റദ്ദാക്കിയിരുന്നു.
Also Read: ലോകത്തിലെ ഏറ്റവും അപകടകരമായ 5 സ്ഥലങ്ങൾ, അറിയാം...
വിദ്യാർത്ഥികൾക്ക് കേന്ദ്ര സർവ്വകലാശാലകളുടെ വിവിധ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നല്‍കുന്നതിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി അഥവാ NTA നടത്തുന്ന അഖിലേന്ത്യാ പരീക്ഷയാണ് കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET).
CUET Result 2024: CUET UG സ്കോർ എവിടെ പരിശോധിക്കാം?
cuet.samarth.ac.in., ntaresults.nic.in., nta.ac.in എന്നീ web സൈറ്റുകളില്‍ CUET Result 2024 അറിയാന്‍ സാധിക്കും
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.