ഒരു രാജ്യം ഒരേ വില: വൈദ്യുതി നിരക്ക് ഏകീകരിക്കാനൊരുങ്ങി കേന്ദ്രം
ഇത് സംബന്ധിച്ച കരട് പദ്ധതി കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്.
ന്യുഡല്‍ഹി: രാജ്യം മുഴുവന്‍ വൈദ്യുതി നിരക്ക് ഏകീകരിക്കാൻ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച കരട് പദ്ധതി കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്.
മാത്രമല്ല കേരളം (Kerala) ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ അഭിപ്രായം അറിയിക്കാമെന്ന് ആവശ്യപ്പെട്ട് പദ്ധതി രേഖ കൈമാറിയിട്ടുണ്ട്. മന്ത്രാലയം പറയുന്നത് അനുസരിച്ച് നിരക്ക് ഏകീകരിക്കുന്നതിലൂടെ വൈദ്യുതി വില കുറയുമെന്നാണ്.
Also Read: വാക്കു പാലിച്ച് മുഖ്യമന്ത്രി, ഈ വര്‍ഷവും വൈദ്യുതി നിരക്കില്‍ വര്‍ദ്ധനവില്ല...!!
2013 ലാണ് രാജ്യത്തെ 5 ഗ്രിഡുകളെ സംയോജിപ്പിച്ച് നാഷണൽ ഗ്രിഡ് ആയി കമ്മീഷൻ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് വൈദ്യുതി നിരക്ക് ഒരേ നിലയിൽ എത്തിക്കുന്നത്. 'ഒരു രാജ്യം, ഒരു ഗ്രിഡ്, ഒരു ഫ്രീക്വന്‍സി'ക്ക് ശേഷമാണ് ഒരേ വൈദ്യുത വിലയിലേക്ക് മാറാനുള്ള തീരുമാനത്തിലേക്ക് രാജ്യം ഒരുങ്ങുന്നത്.
നിലവില്‍ വൈദ്യുതി (Electricity) വില തീരുമാനിക്കുന്നത് ഓരോ സംസ്ഥാനവും വൈദ്യുതി ഉത്പാദക കമ്പനികളില്‍ നിന്ന് വാങ്ങുന്ന വൈദ്യുതിയുടെയും അതാത് സംസ്ഥാനങ്ങള്‍ ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെയും ചിലവ് കണക്കിലെടുത്താണ്.
Also Read: ആറുവർഷത്തെ പ്രയത്നം; ബെക്സ് കൃഷ്ണൻ വീടണഞ്ഞു; ജോലി നൽകുമെന്ന് എംഎ യൂസഫലി
ശരാശരി വൈദ്യുതി യൂണിറ്റിന് മൂന്ന് രൂപയാണ് വില. എന്നാൽ ദീര്‍ഘകാല കരാറുകളിലൂടെ ലഭിക്കുന്ന വൈദ്യുതിയ്ക്ക് ഏകദേശം ആറ് രൂപ വരെ നല്‍കേണ്ടി വരും. കേരളത്തിലെ (Kerala) കണക്ക് എടുത്തു നോക്കിയാൽ ഒരു യൂണിറ്റ് വൈദ്യുതി ഉപഭോക്താക്കളിലേക്ക് എത്തുമ്പോൾ യൂണിറ്റിന് 6.5 രൂപയുടെ ചിലവാണ് വരുന്നത്.
എന്നാല്‍ ഈ പുതിയ സംവിധാനം വരുമ്പോള്‍ ഒരു യൂണിറ്റിന് എകദേശം ഒരു രൂപയെങ്കിലും കുറവ് വരുമെന്നാണ് കണക്ക് കൂട്ടുന്നത്. എന്തായാലും രാജ്യം മുഴുവന്‍ ഒരേ വില എന്ന ആശയം നടപ്പിലാകണമെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് പുറത്തു നിന്നും വാങ്ങുന്ന വൈദ്യുതിയ്ക്ക് ഏര്‍പ്പെട്ട ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കേണ്ടി വരും. ഇതിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ എല്ലാം സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...