കൊച്ചി: lock down കാലത്ത് അമിത വൈദ്യുതി ചാര്‍ജ്ജ് ഈടാക്കിയതിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി...
KSEBയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹര്‍ജി ഹൈക്കോടതി തള്ളിയത്. ഉപഭോക്താക്കളില്‍ നിന്നും അമിത ചാര്‍ജ് ഈടാക്കിയിട്ടില്ലെന്നും ഉപയോഗിച്ച വൈദ്യുതിയ്ക്ക് അനുസൃതമായ ബില്ലാണ് നല്‍കിയതെന്നും KSEB ഹൈക്കോടതിയെ അറിയിച്ചു. കെ.എസ്.ഇ.ബിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
lock down മൂലം മീറ്റര്‍ റീഡിംഗ് എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. മൂന്നു മാസത്തെ ബില്ലുകളുടെ ശരാശരി കണക്കാക്കിയാണ് ബില്ല് നല്‍കിയത്. ഇത്തരത്തില്‍ നല്‍കിയ ബിൽ തുകയുടെ 70% അടച്ചാൽ മതിയാകുമെന്നും, തുക കൂടിയാലും കുറഞ്ഞാലും അടുത്ത ബില്ലില്‍ അത് അഡ്ജസ്റ്റ് ചെയ്യുമെന്നും കെഎസ്ഇബി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. കെഎസ് ഇബിയുടെ വിശദീകരണം കണക്കിലെടുത്ത് ഹൈക്കോടതി ഹര്‍ജി തള്ളുകയായിരുന്നു.
lock down കാലത്ത് വൈദ്യുതി ബില്ല് തയ്യാറാക്കിയതിലെ അശാസ്ത്രീയത ചോദ്യം ചെയ്തായിരുന്നു പൊതു താല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്.