ബം​ഗാൾ ഉൾക്കടലിൽ (Bay of Bengal) രൂപപ്പെട്ട ന്യൂനമർദം തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റാക്കുകയും തുടർന്ന് ശക്തി പ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റാകുകയും ചെയ്യുമെന്ന് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് ആദ്യം വെസ്റ്റ് ബംഗാളിൽ ആഞ്ഞടിക്കുകയും തുടർന്ന് മെയ് 26 ഓടെ ഒഡിഷ, ബംഗ്ലാദേശ് തീരങ്ങളിലേക്ക് സഞ്ചരിക്കുകയും ചെയ്യും.



COMMERCIAL BREAK
SCROLL TO CONTINUE READING

ചുഴലിക്കാറ്റിന്റെ (Cyclone) വേഗത ഒരു മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെയ് 26 ഓടെ കാറ്റിന്റെ വേഗത്തെ ഒരു മണിക്കൂറിൽ 110 കിലോമീറ്ററുകൾ വരെയായി മാറും.  പിന്നീട് ഒഡിഷ തീരങ്ങളിലേക്ക് എത്തുന്ന കാറ്റിന്റെ വേഗത വൈകുന്നേരം വരെ ഉയരാൻ സാധ്യതയുണ്ട്.


ALSO READ: Cyclone Yaas : ബംഗാൾ ഉൾക്കടലിൽ 22 ഓടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത; കേരളത്തിൽ കനത്ത മഴ


 രാജ്യത്തിന്റെ പടിഞ്ഞാറൻ തീരമേഖലയിൽ നാശം വിതച്ച് ടൗട്ടേ ചുഴലിക്കാറ്റ് കടന്ന് പോയതിന് പിന്നാലെയാണ് യാസ് ചുഴലിക്കാറ്റ് കിഴക്കൻ തീരത്തോട് അടുക്കുന്നത്. തിങ്കളാഴ്ച യാസ് ചുഴലിക്കാറ്റ് (Cyclone Yaas) കരതൊട്ടേക്കുമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഒഡീഷ, പശ്ചിമ ബം​ഗാൾ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി.


ALSO READ: Tauktae cyclone: ഗുജറാത്തില്‍ 45 മരണം, 1000 കോടി രൂപ ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ച്‌ കേന്ദ്രം


ആന്ധ്രപ്രദേശ്, ഒഡീഷ, തമിഴ്നാട്, പശ്ചിമ ബം​ഗാൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ അധികൃതരോട് മുന്നൊരുക്കങ്ങൾ നടത്താൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ഒഡീഷയിലെ 30 ജില്ലകളിലെ 14 എണ്ണത്തിലും അതീവ ജാ​ഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. ഒഡീഷ സർക്കാർ ഇന്ത്യൻ നാവിക സേനയുടെയും തീര സംരക്ഷണ സേനയുടെയും സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.