Thiruvananthapuram: ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിനോടു ചേർന്ന് മെയ് 22 ഓടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. ഈ ന്യുനമർദ്ദം മെയ് 24-ഓടു കൂടി ചുഴലിക്കാറ്റായി (Cyclone) മാറാനും സാധ്യതയുണ്ട്. ഈ ന്യുനമർദ്ദം മെയ് 26 ന് ഒഡിഷ – വെസ്റ്റ് ബംഗാൾ തീരത്ത് എത്തും. ഇതേ തുടർന്ന് ഇവിടങ്ങളിൽ എൻഡിആർഎഫ് ടീമുകളെ നിയോഗിച്ചിട്ടുണ്ട്.
Low-pressure area very likely to form at adjoining east-central Bay of Bengal adjoining Andaman Sea around May 22, likely to intensify into cyclonic storm by 24th. It's very likely to reach north Bay of Bengal near Odisha-WB Coast May 26 morning: Met Bhubaneswar #CycloneYaas pic.twitter.com/V9weEpm2QO
— ANI (@ANI) May 21, 2021
തെക്കു പടിഞ്ഞാറൻ കാലവർഷം തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്കൻ ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള നിക്കോബാർ ദ്വീപുകളിലും ഇന്ന് എത്തി ചേർന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവർഷം തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലേക്കും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്കും എത്തിച്ചേരാൻ സാധ്യതയുണ്ട്. കേരളത്തിൽ കനത്ത മഴയ്ക്ക് (Heavy Rain)സാധ്യതയുണ്ട്.
ALSO READ: Tauktae Cyclone മുംബൈയിൽ; അതീവജാഗ്രത
ചക്രവാതചുഴി സമുദ്ര നിരപ്പിൽ നിന്ന് 3.1 കി.മീ – 5.8 കി.മീ ഉയരത്തിൽ തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ വ്യാപിച്ചുകിടക്കുന്നു. അതിന്റെ സ്വാധീനത്താൽ, 2021 മെയ് 22 ന് മധ്യ കിഴക്കൻ ബംഗാൾ ഉൾകടലിലും വടക്കൻ ആൻഡമാൻ കടലിനോടു ചേർന്നും ഒരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്.
ALSO READ: Tauktae cyclone: ഗുജറാത്തില്‍ 45 മരണം, 1000 കോടി രൂപ ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ച് കേന്ദ്രം
ഈ ന്യൂനമർദ്ദം വടക്കു പടിഞ്ഞാറ് സഞ്ചരിച്ചു ശക്തിപ്രാപിച്ചു മെയ് 24-ഓടു കൂടി ചുഴലിക്കാറ്റായി (Cyclone) മാറാനും തുടർന്ന് വടക്കു പടിഞ്ഞാറ് സഞ്ചരിച്ച് തീവ്രതയേറി ഒഡിഷ – വെസ്റ്റ് ബംഗാൾ തീരത്തു മെയ് 26 നു രാവിലെ എത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻെറ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ALSO READ: Tauktae Cyclone: ടൗട്ടെ കേരള തീരം വിട്ട് ഗോവ തീരത്തേക്ക്; പടിഞ്ഞാറൻ തീരമേഖല ജാഗ്രതയിൽ
മെയ് 21 മുതൽ തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്കൻ ആൻഡമാൻ കടലിലും മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. നിലവിൽ ഈ പ്രദേശങ്ങളിൽ ആഴക്കടൽ മൽസ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന മൽസ്യ തൊഴിലാളികൾ മെയ് 23 ഓടുകൂടെ തീരത്തെത്തുവാൻ നിർദേശം നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA