ന്യുഡൽഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് (Yaas Cyclone) വൈകുന്നേരത്തോടെ അതീതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് റിപ്പോർട്ട്. നിലവില്‍ ഒഡീഷയിലെ ബലോസറില്‍ നിന്നും 510 കിലോമീറ്ററര്‍ അകലെയാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടിരിക്കുന്നത്.  കരതൊടുമ്പോൾ 185 കിലോമീറ്റർ വേഗതയിൽ ചുഴലിക്കാറ്റ് എത്തുമെന്നാണ് പ്രവചനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചുഴലിക്കാറ്റിനെ (Yaas Cyclone) നേരിടാനുള്ള എല്ലാ തയ്യാറെടുപ്പും നേരത്തെതന്നെ നടത്തിയിരിക്കുകയാണ്  കേന്ദ്രവും സംസ്ഥാനങ്ങളും. കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായുടെ നേത്യതൃത്തില്‍ ഉന്നതലയോഗം ചേർന്ന് തയ്യാറെടുപ്പുകള്‍ വിലയിരുത്തിയിട്ടുണ്ട്.


Also Read: Cyclone Yaas നെ കാലാവസ്ഥ വകുപ്പ് അതിതീവ്ര ചുഴലിക്കാറ്റായി പ്രഖ്യാപിച്ചു


പശ്ചിമബംഗാൾ, ഒഡീഷ, ആന്ധ്ര സംസ്ഥാനങ്ങളിൽ ചുഴലിക്കാറ്റിനെ നേരിടാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.  ഇതിന്റെ മുന്നോടിയായി ബംഗാളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ഒഡീഷയില്‍ (Odisha) തീരദേശ ജില്ലകളില്‍ നിന്നും ആളുകളെ മാറ്റിത്തുടങ്ങിയിട്ടുണ്ട്. 


 



 


 



 


സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയ ആഭ്യന്തരമന്ത്രി അമിത് ഷാ (Amit Shah) ഒഴിപ്പിക്കല്‍ നടപടി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ കിഴക്കന്‍ തീരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓക്സിജന്‍ പ്ലാറ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതെയിരിക്കാനുള്ള നടപടിയും സ്വീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.   


Also Read: വിഷം കുത്തിവയ്ക്കുമെന്ന ഭയം, Covid വാക്​സിനേഷനില്‍ നിന്ന്​ ​രക്ഷപ്പെടാന്‍ നദിയില്‍ ചാടി ഒരുപറ്റം ഗ്രാമവാസികള്‍


കര, നാവിക വ്യോമസേനകളും കോസ്റ്റ് ഗാര്‍ഡും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. ആറ് സംസ്ഥാനങ്ങളിലായി ദുരന്തനിവാരണ സേനയുടെ 100 സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.  ചുഴലിക്കാറ്റ് (Cyclone) രൂപപ്പെട്ടത്തോടെ കനത്ത മഴയാണ് ഒഡീഷ പശ്ചിമ ബംഗാൾ, ആന്റമാൻ തീരത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.   


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.