ഒഡീഷയിൽ ​ഗോത്രവിഭാ​ഗങ്ങൾക്കിടയിലും കൊവിഡ്; 45 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്

രോ​ഗബാധിതരുടെ ആരോ​ഗ്യസ്ഥിതിയെക്കുറിച്ച് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അവർക്ക് ആവശ്യമായ വൈദ്യ സഹായം എത്തിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : May 17, 2021, 06:01 PM IST
  • പ്രാചീന ​ഗോത്രവിഭാ​ഗങ്ങൾക്കിടയിലാണ് കൊവിഡ് ബാധിക്കുന്നതായി സ്ഥിരീകരിച്ചത്
  • ​ഗോത്രവിഭാ​ഗങ്ങളിൽപ്പെട്ടവർ അപൂർവ്വമായി മാത്രമേ താഴ്വരയിലേക്ക് ഇറങ്ങാറുള്ളൂ
  • രോ​ഗബാധിതരുടെ ആരോ​ഗ്യസ്ഥിതിയെക്കുറിച്ച് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അവർക്ക് ആവശ്യമായ വൈദ്യ സഹായം എത്തിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു
  • അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2.81 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
ഒഡീഷയിൽ ​ഗോത്രവിഭാ​ഗങ്ങൾക്കിടയിലും കൊവിഡ്; 45 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്

ബിഹാർ: ഒഡീഷയിലെ ​ഗോത്രവിഭാ​ഗങ്ങൾക്കിടയിലും (Tribal) കൊവിഡ് വ്യാപനം രൂക്ഷമാകുന്നതായി റിപ്പോർട്ട്. പ്രാചീന ​ഗോത്രവിഭാ​ഗങ്ങൾക്കിടയിലാണ് കൊവിഡ് (Covid) ബാധിക്കുന്നതായി സ്ഥിരീകരിച്ചത്. ​ഗോത്രവിഭാ​ഗങ്ങളിൽപ്പെട്ടവർ അപൂർവ്വമായി മാത്രമേ താഴ്വരയിലേക്ക് ഇറങ്ങാറുള്ളൂ. രോ​ഗബാധിതരുടെ ആരോ​ഗ്യസ്ഥിതിയെക്കുറിച്ച് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അവർക്ക് ആവശ്യമായ വൈദ്യ സഹായം എത്തിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2.81 ലക്ഷം പേർക്കാണ് കോവിഡ് (Covid) സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ ഇതാദ്യമായാണ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിൽ താഴെ എത്തുന്നത്. ഇതുവരെ രാജ്യത്ത് 2,49,65,463 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 35,16,997 ആണ്. എന്നാല്‍ മരണ നിരക്കിൽ (Death Rate) കാര്യമായ മാറ്റങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,106 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണം 2,74,390 ആയി.

ALSO READ: കൊറോണയോട് മല്ലടിക്കുന്ന രോഗികൾക്ക് ആശ്വാസം; ഡിആർഡിഒയുടെ മരുന്ന് പുറത്തിറക്കി

അതേ സമയം ഡിആർഡിഒ വികസിപ്പിച്ചെടുത്ത പ്രതിരോധ മരുന്ന് ഇന്ന് മുതൽ വിതരണം ചെയ്യും. രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങൾക്ക് ഒരു കോടി 92 ലക്ഷം വാക്സിൻ ഡോസുകൾ സൗജന്യമായി നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കേരളത്തിൽ ഇന്ന് മുതൽ 18 വയസ്സ് മുതലുള്ളവരുടെ വാക്സിനേഷൻ ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News