പ്രധാനമന്ത്രി നരേന്ദ്രമോദിയെ  വധിക്കുമെന്ന് ഭീഷണി,  ഒരാള്‍ അറസ്റ്റില്‍
 
New Delhi: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന്  ഭീഷണിമുഴക്കിയ ആള്‍  ഡല്‍ഹി പോലീസ് കസ്റ്റ ഡിയില്‍...


COMMERCIAL BREAK
SCROLL TO CONTINUE READING

നിതിന്‍ എന്നുപേരുള്ള ആളെയാണ് ഡല്‍ഹി പോലീസ് (Delhi Police) അറസ്റ്റ് ചെയ്തത്.    ഫോണിലൂടെയായിരുന്നു ഇയാള്‍ ഭീഷണി  മുഴക്കിയത്.


ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. മദ്യലഹരിയിലാണ് ഇയാള്‍ ഫോണ്‍ വിളിച്ച്‌ പ്രധാനമന്ത്രിയ്ക്ക്  (Prime Minister Narendra Modi) നേരെ വധഭീഷണി മുഴക്കിയതെന്നാണ് സൂചന. 


ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. 


Also read: ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധ ഭീഷണി


കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ്‌  മുഖ്യമന്ത്രി  യോഗി ആദിത്യനാഥിന് വധ ഭീഷണി മുഴക്കി ക്കൊണ്ടുള്ള ഫോണ്‍  സന്ദേശം ലഭിച്ചിരുന്നു.   ഉത്തര്‍പ്രദേശ്  (Uttar Pradesh) പോലീസിന്‍റെ  വാട്‌സ് ആപ്പ് നമ്പറിലാണ്  യോഗി ആദിത്യനാഥിനെ (Yogi Adityanath) വധിക്കുമെന്ന സന്ദേശം ലഭിച്ചത്.  


ഉടനെതന്നെ  പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ആഗ്രയില്‍ നിന്നും  പ്രതിയെ പിടികൂടുകയും ചെയ്തിരുന്നു.  മൈനറായ കുട്ടിയുടെ ഫോണില്‍ നിന്നാണ് സന്ദേശം വന്നത്.  കൂടുതല്‍ വിശദമായ ചിദ്യം ചെയ്യലിനായി കുട്ടിയെ ലഖ്നൗവില്‍ എത്തിച്ചിരുന്നു.