ഇന്ത്യ-പാക് വെടിനിർത്തൽ ധാരണയ്ക്ക് ശേഷമുള്ള കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ചേരും. അതിർത്തിയിലെ സാഹചര്യമാകും ഇന്നത്തെ യോഗത്തിൽ വിലയിരുത്തുക. സുരക്ഷാകാര്യങ്ങൾ പരിഗണിക്കുന്ന ക്യാബിനറ്റ് സമിതിയും ഇന്ന് യോഗം ചേരുമെന്നാണ് വിവരം. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം മൂന്നാം തവണയാണ് ഈ സമിതി യോഗം ചേരുന്നത്. ഓപ്പറേഷൻ സിന്ദൂരിന് ശേഷം കേന്ദ്ര മന്ത്രിസഭാ യോഗം ചേർന്നിരുന്നു. പാകിസ്താന് നൽകിയ തിരിച്ചടി ഇന്ത്യയ്ക്ക് അഭിമാനനിമിഷമെന്നായിരുന്നു മന്ത്രിസഭാ യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്.
PM Modi: എഐ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഈ മാസം 10 ന് ഫ്രാൻസിൽ പോകുന്നുണ്ട്. അവിടന്ന് നേരിട്ടായിരിക്കും അമേരിക്കൻ സന്ദർശനം എന്നാണ് റിപ്പോർട്ട്.
ടി20 ലോകകപ്പിൽ തകർപ്പന വിജയത്തിന് പിന്നാലെ ഇന്ത്യയിൽ തിരിച്ചെത്തിയ താരങ്ങളെ സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിക്കൊപ്പം ടീം ഇന്ത്യ സമയം ചെലവഴിച്ചു.
Narendra Modi: മൂന്നു മണിക്ക് തൃശൂർ തേക്കിൻകാട് മൈതാനത്ത് രണ്ടു ലക്ഷം വനിതകൾ പങ്കെടുക്കുന്ന ‘‘സ്ത്രീശക്തി മോദിക്കൊപ്പം’’ മഹിളാ സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.