ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ ഇന്ന് രാജ്യസഭയിലുണ്ടായ പ്രതിഷേധം ദുഃഖകരവും ദൗര്‍ഭാഗ്യകരവു൦ അപമാനകരവുമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ്‌ സിംഗ്. പാര്‍ലമെന്‍റില്‍ പാസായ കാര്‍ഷിക ബില്ലി(Farm Bill)നെകുറിച്ച് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹര്‍സിമ്രത് കൗറിന്‍റെ രാജി പഞ്ചാബിലെ കര്‍ഷകരെ പറ്റിക്കാനുള്ള വെറും നാടകം... ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്


താന്‍ ഒരു കര്‍ഷകനാണെന്നും കര്‍ഷകരെ വേദനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകുമെന്ന് ഒരിക്കലും കരുതരുതെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കര്‍ഷകരെ ആശയകുഴപ്പത്തിലാക്കുകയാണ് പ്രതിപക്ഷത്തിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  


ഫാം സെക്ടര്‍ ബില്‍ പ്രതിഷേധം; കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവച്ചു


കൂടാതെ, ചര്‍ച്ചകള്‍ തുടങ്ങുകയെന്നത് ഭരിക്കുന്ന പാര്‍ട്ടിയുടെ കടമയാണെന്നും അതുപ്പോലെ തന്നെ സഭയില്‍ അച്ചടക്കം പാലിക്കേണ്ടത് പ്രതിപക്ഷത്തിന്‍റെ ധര്‍മ്മമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ അറിവില്‍ ലോക്സഭയുടെയോ രാജ്യസഭയുടെയോ ചരിത്രത്തില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും ഇന്നുണ്ടായ സംഭവങ്ങള്‍ പാര്‍ലമെന്‍റിന്‍റെ അച്ചടക്കത്തിനു എതിരാണെന്നും രാജ്നാഥ്‌ സിംഗ് (Rajnath Singh) പറഞ്ഞു. 


മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക; പിറന്നാൾ സമ്മാനം അതാവട്ടെ: PM Modi


രാജ്യസഭാ ഉപാധ്യക്ഷനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിരുന്നു. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ചെയര്‍മാന്‍ കൈക്കൊള്ളും. -അദ്ദേഹം പറഞ്ഞു. അതേസമയം, രാജ്യസഭ പാസാക്കിയ കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധം രാജ്യമൊട്ടാകെ വ്യാപകമാകുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷക സംഘടനകളും ചേര്‍ന്നാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നത്.


കര്‍ഷകര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ നീക്കമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) ഉള്‍പ്പടെയുള്ളവരുടെ വിശദീകരണമെങ്കിലും  ബില്‍ കര്‍ഷക വിരുദ്ധമാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.