New Delhi : ഡൽഹിയിലെയും (Delhi) സമീപ നഗരങ്ങളിലെയും എല്ലാ സ്‌കൂളുകളും (School) കോളേജുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടും. എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ (Air Quality Management Commission) ചൊവ്വാഴ്ച രാത്രിയോടെയാണ് വിവരം അറിയിച്ചത്. ഡൽഹിയിൽ വായുമലിനീകരണം (Air Pollution) അതിരൂക്ഷമായ സാഹചര്യത്തിൽ വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി നിരവധി നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ദീപാവലി മുതൽ ഡൽഹിയിലെ വായു മലിനീകരണം അതിരൂക്ഷമായി മാറിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കോവിഡ് ലോക്ക്ഡൗണിന്റെ സമയത്തേത് പോലെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാനാണ് സാധ്യത. കൂടാതെ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഓഫീസുകൾ 50 ശതമാനം ആളുകൾ വർക്ക് ഫ്രം ഹോം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 


ALSO READ: Delhi Pollution : വായുമലിനീകരണം നിയന്ത്രിക്കാൻ തലസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിക്കാൻ തയ്യാറാണെന്ന് ഡൽഹി സർക്കർ സുപ്രീം കോടതിയിൽ


ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഉത്തർ പ്രദേശ് എന്നീ സ്പ്രദേശങ്ങളിലാണ് ഓഫീസുകളിൽ 50 ശതമാനം വർക്ക് ഫ്രം ഹോം നല്കാൻ  എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ  ആവാശയപ്പെട്ടത്. നവംബര് 21 വരെ വർക്ക് ഫ്രം ഹോം നൽകാനാണ് നിലവിൽ ആവശ്യപ്പെട്ടിരിക്കുന്നത്.


ALSO READ:  Delhi air quality | ഡൽഹിയിൽ വായു മലിനീകരണം ​അതിരൂക്ഷം; സുപ്രീംകോടതി സാഹചര്യങ്ങൾ പരിശോധിക്കും


ഡൽഹി എൻസിആറിലെ സ്വകാര്യ സ്ഥാപനങ്ങളും അവരുടെ 50 ശതമാനം ജീവനക്കാരെയെങ്കിലും വർക്ക് ഫ്രം ഹോം ചെയ്യാൻ അനുവദിക്കാൻ "പ്രോത്സാഹിപ്പിക്കണമെന്ന്", CAQM (കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഒരു ഉപസമിതി) ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 


ഈ സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷനുകൾ, മെട്രോ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, ബസ് ടെർമിനലുകൾ, ദേശീയ സുരക്ഷ അല്ലെങ്കിൽ പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പദ്ധതികളും ഒഴികെ, ഡൽഹി എൻസിആറിൽ ഉടനീളമുള്ള നിർമ്മാണ പ്രവർത്തനങ്ങളും പൊളിക്കൽ പദ്ധതികളും നവംബർ 21 വരെ നിർത്തിവച്ചിട്ടുണ്ട്.


ALSO READ:  Delhi Air Pollution|ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം; കർശന നിയന്ത്രണങ്ങളുമായി സർക്കാർ


ഡൽഹിയിൽ  നിലവിലുള്ള തെർമൽ പവർ പ്ലാന്റുകളിൽ 5 എണ്ണംമാത്രമേ ഈ ദിവസങ്ങളിൽ പ്രവർത്തിക്കു. ഡൽഹി എൻസിആർ പ്രദേശങ്ങളിൽ ട്രക്കുകൾ പ്രവേശിപ്പിക്കുന്നതിലും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യ സാധനങ്ങൾ കൊണ്ട് വരാൻ വേണ്ടി മാത്രമാണ് ട്രക്കുകൾ നഗര പ്രദേശങ്ങളിൽ അനുവദിക്കുകയുള്ളൂ. നവംബർ 21 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.


ലോക്ഡൗണിലൂടെ തലസ്ഥാനത്തെ വായുമലിനീകരണം നിയന്ത്രിക്കാൻ സാധിക്കുമെന്ന് ഡൽഹി സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. എന്നാൽ ഇതുകൊണ്ട് വായുമലിനീകരണം ചുരുങ്ങിയ തോതിലെ നിയന്ത്രിക്കാൻ സാധിക്കുള്ളു എന്ന് ഡൽഹി സർക്കാർ കോടതിയെ അറിയിക്കുകയും ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.