ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം നേരിടാനും നിയന്ത്രിക്കാനുമുള്ള ശൈത്യകാല കർമപദ്ധതി പ്രഖ്യാപിച്ച്  ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. വെള്ളിയാഴ്ച്ചയാണ് പ്രവർത്തന പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. എല്ലാ വർഷവും, മഞ്ഞുകാലത്ത് കനത്ത പുകമഞ്ഞിനും വായുവിന്റെ ഗുണനിലവാരം കുറയുന്നതിനും കേന്ദ്രഭരണ പ്രദേശം സാക്ഷ്യം വഹിക്കുന്നു. ആ സാഹചര്യം കണക്കിലെടുത്ത് മലിനീകരണം തടയുന്നതിനുള്ള ശീതകാല കർമ്മ പദ്ധതി പ്രഖ്യാപിച്ച സർക്കാർ നടപടികളാണ് ഡൽഹിയിൽ മലിനീകരണ തോത് കുറഞ്ഞതെന്ന് മുഖ്യമന്ത്രി കേജ്‌രിവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇലക്ട്രിക് ബസുകളുടെ അവതരണവും ഇവി നയവും പോലുള്ള വിവിധ സർക്കാർ സംരംഭങ്ങൾ കഴിഞ്ഞ എട്ട് വർഷമായി മലിനീകരണത്തിന്റെ തോത് കുറയ്ക്കുവാൻ സഹായിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊടി മലിനീകരണം ലഘൂകരിക്കാൻ 530 വാട്ടർ സ്‌പ്രിംഗളറുകൾ ഉപയോഗിക്കാനും വാഹനങ്ങളുടെ മലിനീകരണ സർട്ടിഫിക്കറ്റ് പരിശോധിക്കാനും പഴയ കാറുകളുടെ പ്രവർത്തനം നിയന്ത്രിക്കാനും 385 ടീമുകളെ നിയോഗിക്കാനും സർക്കാർ ഉദ്ദേശിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


ALSO READ: ഈ ബാങ്ക് സ്ഥിര നിക്ഷേപത്തിന് വലിയ പലിശ കൊടുക്കുന്നു, ഇപ്പോഴിട്ടാൽ എത്ര നേടാം?


2018ൽ ഡൽഹിയിൽ 10 വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും 15 വർഷത്തിലധികം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും സുപ്രീം കോടതി നിരോധനം ഏർപ്പെടുത്തിയിരുന്നു. കൂടാതെ, ഈ ഉത്തരവ് ലംഘിച്ച് ഓടുന്ന വാഹനങ്ങൾ കണ്ടുകെട്ടുന്നതിന് വിധേയമാകുമെന്ന് വ്യവസ്ഥ ചെയ്തു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ 2014-ലെ നിർദ്ദേശപ്രകാരം 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ പൊതുസ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നത് നിരോധിച്ചു


ഡൽഹിയിൽ മാലിന്യം തുറന്ന സ്ഥലത്തിട്ട് കത്തിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും 611 ടീമുകൾ ഇത് നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കുമെന്നും കെജ്‌രിവാൾ ഊന്നിപ്പറഞ്ഞു. ഗ്രീൻ ഡൽഹി മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനും മലിനീകരണത്തിന് കാരണമാകുന്ന എന്തെങ്കിലും പ്രവർത്തനങ്ങൾ കാണാനോ അറിയാനോ സാഹചര്യം ഉണ്ടായാൽ അത് സർക്കാരിൽ റിപ്പോർട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.