New Delhi: നിര്‍ണ്ണായക തീരുമാനത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ മുന്നോട്ട്. എക്സൈസ് അഴിമതിക്കേസിൽ എൻഫോഴ്സ്മെന്‍റ്  ഡയറക്ടറേറ്റ് പുറപ്പെടുവിച്ച സമൻസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഇന്ന് ശനിയാഴ്ച ഡല്‍ഹി കോടതിയിൽ ഹാജരായേക്കുമെന്നാണ് റിപ്പോര്‍ട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Horoscope Today, February 17: ചിങ്ങം, കുംഭം രാശിക്കാരുടെ ഭാഗ്യം തിളങ്ങും!! ഈ രാശിക്കാർ ജാഗ്രത പാലിക്കണം!! ഇന്നത്തെ രാശിഫലം
 
ED സമൻസ് ഒഴിവാക്കാനുള്ള തന്‍റെ നിലപാട് വ്യക്തമാക്കാനാണ് അദ്ദേഹം ഡൽഹി കോടതിയിൽ നേരിട്ട് ഹാജരാകുന്നത്. ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഇതിനോടകം 5 സമന്‍സുകള്‍ ഡല്‍ഹി മുഖ്യമന്ത്രി ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ED നല്‍കിയ ആറാമത്തെ സമന്‍സിനുള്ള മറുപടി എന്നോണമാണ് അദ്ദേഹം കോടതിയില്‍ ഹാജരാകുന്നത്. ആം ആദ്മി പാർട്ടി തലവൻ കൂടിയായ കേജ്‌രിവാൾ, ഇഡി സമൻസ് ഒഴിവാക്കാനുള്ള കാരണങ്ങളും തന്‍റെ നിലപാടും ഡൽഹി കോടതിയിൽ നേരിട്ട് ഹാജരായി വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. 


Also Read: Farmers’ Protest: കർഷക സമരം ശക്തമാക്കും, വാഗ്ദാനലംഘനത്തിന് കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് എസ്‌കെഎം


എഎപി എംഎൽഎമാരെ 25 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് ബിജെപി വേട്ടയാടാൻ ശ്രമിക്കുകയാണെന്ന ആരോപണങ്ങൾക്കിടെ സഭയില്‍ പിന്തുണ പ്രകടമാക്കാനായി, പാര്‍ട്ടി ഒറ്റക്കെട്ടാണ് എന്ന് തെളിയിക്കാനായി മുഖ്യമന്ത്രി കൊണ്ടുവന്ന വിശ്വാസപ്രമേയം ഡൽഹി നിയമസഭ അംഗീകരിക്കാനുള്ള നീക്കത്തിനിടെയാണ് ഇത്.  


കഴിഞ്ഞ ദിവസം ഡൽഹി നിയമസഭയിൽ വിശ്വാസ പ്രമേയം അവതരിപ്പിച്ച് സംസാരിച്ച മുഖ്യമന്ത്രി കേജ്‌രിവാൾ, രണ്ട് എഎപി എംഎൽഎമാർ ബിജെപി അംഗങ്ങൾ തങ്ങളെ സമീപിക്കുന്നതായി അറിയിച്ചതായും ഡൽഹി മുഖ്യമന്ത്രിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഈ എംഎൽഎമാർക്ക് ബിജെപിയിൽ ചേരാൻ 25 കോടി രൂപ വാഗ്ദാനം ചെയ്തതായും പറഞ്ഞു. ആം ആദ്മി പാര്‍ട്ടി എംഎൽഎമാരാരും കൂറുമാറിയിട്ടില്ലെന്ന് തെളിയിക്കാനാണ് താൻ നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് കൊണ്ടുവന്നതെന്ന് കേജ്‌രിവാൾ പറഞ്ഞു.


ഫെബ്രുവരി 19 ന് ഷെഡ്യൂൾ ചെയ്തിരിക്കുന്ന ED യുടെ ആറാമത്തെ സമൻസിനു മുന്നോടിയായാണ് കേജ്‌രിവാളിന്‍റെ ഈ നീക്കം. 70 അംഗ നിയമസഭയിൽ ആം ആദ്മി പാർട്ടിക്ക് 62 എംഎൽഎമാരും ബിജെപിക്ക് എട്ട് എംഎൽഎമാരുമാണുള്ളത്.


കേജ്‌രിവാളിനെ അറസ്റ്റ് ചെയ്ത് ഡൽഹി സർക്കാരിനെ അന്യായമായ മാർഗങ്ങളിലൂടെ തകർക്കുകയാണ് ഏജൻസിയുടെ ലക്ഷ്യം. ദേശീയ തലസ്ഥാനത്ത് ആം ആദ്മി പാർട്ടിക്കെതിരെ വിജയിക്കാൻ കഴിയാത്തതിനാൽ ഡൽഹിയിൽ അധികാരം പിടിക്കാൻ ബിജെപി വ്യത്യസ്ത വിദ്യകൾ പ്രയോഗിക്കുകയാണെന്ന് എഎപി നേതാക്കൾ അവകാശപ്പെട്ടു.


12% ലാഭത്തിനായി മദ്യക്കമ്പനികൾ എക്‌സൈസ് നയത്തെ സ്വാധീനിച്ചുവെന്ന ആരോപണവും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്  നടത്തുന്ന കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിൽ ഉൾപ്പെടുന്നു. അഴിമതി നടത്തി നേടിയ വരുമാനം എഎപി തങ്ങളുടെ ഗുജറാത്ത് പ്രചാരണത്തിന് ഫണ്ട് നൽകാനും ഒരു ദേശീയ പാർട്ടിയായി സ്വയം സ്ഥാപിക്കാനും ഉപയോഗിച്ചുവെന്നാണ് ബിജെപി വാദിക്കുന്നു.



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.