Delhi Liquor Scam Case: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സമൻസ്; ഫെബ്രുവരി 17 ന് ഹാജരാകണം
Court Order To Delhi CM On Liquor Case: ഇഡി അഞ്ച് തവണ സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്ന ഡൽഹി മുഖ്യമന്ത്രിയോട് നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവ്.
ഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സമന്‍സ് അയച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ പരാതിയില്‍ ഫെബ്രുവരി 17 ന് ഹാജരാകണമെന്നാണ് റോസ് അവന്യൂ കോടതി സമന്‍സ് അയച്ചത്. മദ്യനയ അഴിമതിക്കേസിലെ സമന്‍സുകളില്‍ കെജ്‌രിവാൾ ഹാജരാകുന്നില്ലെന്ന് ചൂണ്ടികാട്ടി ഇഡി നല്‍കിയ പരാതിയിലാണ് കോടതിയുടെ ഈ നടപടി.
Also Read: തമിഴ്‌നാട്ടിൽ എഐഎഡിഎംകെ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്
കഴിഞ്ഞ നാല് മാസത്തിനിടെയിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ് കെജ്‌രിവാളിന് അയച്ചത് അഞ്ചോളം സമന്‍സുകളാണ്. ഇഡിയുടെ സമൻസ് രാഷ്ട്രീയ പ്രേരിതമാണെന്നും നിയമവിരുദ്ധമാണെന്നും ആരോപിച്ച് കെജ്‌രിവാള്‍ ഈ നോട്ടീസുകള്‍ തള്ളുകയായിരുന്നു. അഞ്ചാം തവണ അയച്ച നോട്ടീസിൽ ഫെബ്രുവരി രണ്ടിന് ഹാജരാകണം എന്നായിരുന്നു ആവശ്യം.
Also Read: വസന്ത പഞ്ചമിയിൽ സൂര്യ ശനി സംഗമം; ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയും ലഭിക്കും വൻ സാമ്പത്തിക നേട്ടം!
നേരത്തെ നോട്ടീസ് അയച്ചത് നവംബർ 2, ഡിസംബർ 21, ജനുവരി 3. ജനുവരി 18 എന്നീ തീയതികളിലായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയേയും സഞ്ജയ് സിംഗിനേയും ഇഡി നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഡല്‍ഹിയിലെ മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ എടുത്ത അഴിമതിക്കേസില്‍ കള്ളപ്പണം വെളുപ്പിക്കലും നടന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇഡിയുടെ ഇടപെടല്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy