Tamil Nadu: തമിഴ്‌നാട്ടിൽ എഐഎഡിഎംകെ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്

AIADMK Leaders Join BJP: വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി 370 സീറ്റുകള്‍ നേടുമെന്നും എന്‍ഡിഎ 400 കടക്കുമെന്നും പുതിയ സീറ്റുകളില്‍ പലതും തമിഴ്നാട്ടില്‍ നിന്നായിരിക്കുമെന്നും കേന്ദ്രമന്ത്രി ചന്ദ്രശേഖര്‍ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Feb 7, 2024, 06:17 PM IST
  • ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നേ ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് സാന്നിധ്യം അറിയിച്ച് ബിജെപി
  • തമിഴ്‌നാട്ടില്‍ നിന്നുള്ള 15 മുന്‍ എംഎല്‍എമാരും ഒരു മുന്‍ എംപിയും ഉള്‍പ്പെടെ നിരവധി നേതാക്കള്‍ ബിജെപിലേക്ക്
  • ബിജെപിയിലെത്തിയ നേതാക്കളില്‍ ഭൂരിഭാഗവും മുന്‍ സഖ്യകക്ഷിയായ എഐഎഡിഎംകെയില്‍ നിന്നുള്ളവരാണ്
Tamil Nadu: തമിഴ്‌നാട്ടിൽ എഐഎഡിഎംകെ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്

തമിഴ്‌നാട് : ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നേ ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് സാന്നിധ്യം അറിയിച്ച് ബിജെപി.  തമിഴ്‌നാട്ടില്‍ നിന്നുള്ള 15 മുന്‍ എംഎല്‍എമാരും ഒരു മുന്‍ എംപിയും ഉള്‍പ്പെടെ നിരവധി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്.  ബിജെപിയിലെത്തിയ നേതാക്കളില്‍ ഭൂരിഭാഗവും മുന്‍ സഖ്യകക്ഷിയായ എഐഎഡിഎംകെയില്‍ നിന്നുള്ളവരാണ്.

Also Read: രാഹുല്‍ സ്റ്റാര്‍ട്ടാകാത്ത 'സ്റ്റാര്‍ട്ടപ്പ്'; രാജ്യസഭയില്‍ പ്രതിപക്ഷത്തെ പരിഹസിച്ച് മോദി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ, കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, എല്‍ മുരുഗന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പുതിയ നേതാക്കള്‍ക്ക് അംഗത്വം നല്‍കിയത്. നേതാക്കളുടെ വരവ് ബിജെപിക്ക് കരുത്ത് പകരുന്നുവെന്നും അന്ഹുയവ സമ്പത്തുള്ളവരാണിവരെന്നും തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തില്‍ എത്തുന്ന മോദിയുടെ കരങ്ങള്‍ ശക്തിപ്പെടുത്താന്‍ ഇവര്‍ ആഗ്രഹിക്കുന്നുവെന്നുമാണ് അണ്ണാമലൈ പറഞ്ഞത്.

Also Read: വസന്ത പഞ്ചമിയിൽ സൂര്യ ശനി സംഗമം; ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയും ലഭിക്കും വൻ സാമ്പത്തിക നേട്ടം!

 

പരമ്പരാഗതമായി ബിജെപി വലിയ ശക്തിയല്ലാത്ത തമിഴ്‌നാട് പോലുള്ള സംസ്ഥാനത്ത് പോലും മോദിക്ക് ലഭിക്കുന്ന ജനപ്രീതിയാണ് നേതാക്കളുടെ ഒന്നിച്ചുള്ള വരവില്‍ നിന്നും മനസ്സിലാക്കാനാവുന്നതെന്നാണ് കേന്ദ്രമന്ത്രിയായ ചന്ദ്രശേഖര്‍ പറഞ്ഞത്. വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി 370 സീറ്റുകള്‍ നേടുമെന്നും എന്‍ഡിഎ 400 കടക്കുമെന്നും പുതിയ സീറ്റുകളില്‍ പലതും തമിഴ്നാട്ടില്‍ നിന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News