ന്യൂ ഡൽഹി : മൂന്നാം കോവിഡ് തരംഗ (COVID Third Wave) ഭീഷിണിയിൽ രാജ്യതലസ്ഥാനത്ത് കോവിഡ് നിയന്ത്രണം കടുപ്പിക്കുന്നു. ഡൽഹി സർക്കാരിന്റെ നിയന്ത്രണങ്ങളിലും ഇടങ്ങിൽ മഞ്ഞ അല്ലേർട്ട് പ്രഖ്യാപിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡൽഹയിലെ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് കേജരിവാൾ സർക്കാർ നിയന്ത്രണം കടുപ്പിക്കാൻ തീരുമാനമെടുത്തിരിക്കുന്നത്. മൂന്നാം തരംഗം നേരിടാനായി ഡൽഹി സർക്കാർ 10 മടങ്ങ് അധികം തയ്യാറെടുത്തുയെന്ന് കേജിരിവാൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.



ALSO READ : പുതിയ രണ്ട് കോവിഡ് വാക്സിനുകൾക്കും ആന്റിവൈറൽ മരുന്നിനും അടിയന്തര ഉപയോ​ഗത്തിന് അനുമതി നൽകിയതായി കേന്ദ്ര ആരോ​ഗ്യമന്ത്രി


ഡൽഹിയിലെ നിയന്ത്രണങ്ങൾ ഇങ്ങനെ (Delhi COVID Restrictions)


അവശ്യസാധനങ്ങൾ വിൽക്കാത്ത കടകൾ, മാളുകൾ തുടങ്ങിയ ഒന്നിടവിട്ട ദിവസം തുറക്കും. കടകൾ രാവിലെ 10 മുതൽ രാത്രി 8 വരെ മാത്രമെ പ്രവർത്തിക്കു. കടകളിൽ 50 ശതമാനം പേർക്ക് മാത്രം പ്രവേശനം. 


ഹോട്ടലുകളിൽ 50 ശതമാനം പേർക്ക് മാത്രം പ്രവേശനം. പ്രവർത്തനം രാവിലെ 8 മുതൽ രാത്രി 10 വരെ. എന്നാൽ ഉച്ചയ്ക്ക് 12 മണിക്ക് പ്രവർത്തനമാരംഭിക്കുന്ന ഹോട്ടലുകൾക്ക് രാത്രി 12 വരെ പ്രവർത്തിക്കാവുന്നതാണ്. 


കല്യാണം, മരണം എന്നീ ചടങ്ങൾക്ക് 20 പേർക്ക് മാത്രമെ പങ്കെടുക്കാൻ സാധിക്കുള്ളൂ. രാഷ്ട്രീയം, മതം, കല, തുടങ്ങിയ മറ്റ് പരിപാടികൾക്ക് പൂർണമായ വിലക്കേർപ്പെടുത്തി. 


ALSO READ : രാജ്യത്ത് 24 മണിക്കൂറിനിടെ 6,358 പുതിയ കോവിഡ് കേസുകൾ; ഒമിക്രോൺ കേസുകളുടെ എണ്ണം 653 ആയി


മെട്രോയിലും ബസുകളിലും 50 ശതമാനം പേർക്ക് മാത്രമെ യാത്ര ചെയ്യാൻ സാധിക്കുള്ളൂ. ഓട്ടോറിക്ഷകളിൽ കാറുകളിൽ രണ്ട് പേർക്ക് മാത്രമെ യാത്ര അനുവദിക്കുള്ളൂ.


സ്കൂളുകൾ, കോളേജുകൾ, തിയറ്ററുകൾ, ബ്യുട്ടിപാറലുകൾ, ജിം, പുറത്ത് പ്രവർത്തിക്കുന്ന യോഗ കേന്ദ്രങ്ങൾ, അമ്യൂസ്മെന്റ് പാർക്കുകൾ, സ്റ്റേഡിയം, സ്വിമ്മിങ് പൂളുകൾ തുടങ്ങിയവ അടച്ചിടും. 


സ്വകാര്യ സ്ഥാപനങ്ങളിൽ 50 ശതമാനം പേർക്ക് മാത്രമെ പ്രവർത്തിക്കാൻ സാധിക്കു. 


ആരാധനാലയങ്ങളിൽ പ്രവേശനം അനുവദിക്കില്ല. എന്നാൽ പാർക്കുകൾ അടയ്ക്കില്ല


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.