Delhi Flood Alert: ഡൽഹിയില്‍ യമുന നദി ഉഗ്രരൂപം പ്രാപിച്ചിരിയ്ക്കുകയാണ്, കരകവിഞ്ഞ് ഒഴുകുന്ന യമുനയുടെ തീരത്ത് താമസിച്ചിരുന്നവര്‍ ഇന്ന് എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

യമുനയിലെ ജലനിരപ്പ് എക്കാലത്തെയും ഉയർന്ന നിലയിൽ അതായത്, 208.48 മീറ്ററിലെത്തിയ സാഹചര്യത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഞായറാഴ്ച വരെ സ്‌കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിച്ചു.  ട്വീറ്റിലൂടെയായിരുന്നു പ്രഖ്യാപനം.



മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ ഡയറക്ടറേറ്റ് (DoE) സർക്കുലർ പുറപ്പെടുവിച്ചു. യമുന നദിയിലെ ജലനിരപ്പ് അപകടനില കടന്നതിനാല്‍ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ മതിയായ നടപടികൾ കൈക്കൊള്ളാൻ ദുരിതബാധിത പ്രദേശങ്ങളിലെ എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകളുടെയും മേധാവികളോട് ഉത്തരവിട്ടിട്ടുണ്ട്. വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലെ എല്ലാ സ്കൂളുകളും കോളേജുകളും കൂടുതല്‍ ഉത്തരവുകൾക്കായി കാത്തിരിക്കാതെ നടപടി സ്വീകരിക്കണം എന്നും സർക്കുലറിൽ പറയുന്നു.


Also Read: Delhi Flood Alert: യമുനയില്‍ ജലനിരപ്പ്‌ ഉയരുന്നു, വെള്ളത്തില്‍ മുങ്ങി വടക്കുകിഴക്കൻ ഡൽഹി 
 


സ്കൂളുകളുമായി സമ്പർക്കം പുലർത്താനും എല്ലാവിധ പിന്തുണ നൽകാനും സോണൽ, ജില്ലാ അധികാരികളോട് DoE നിർദ്ദേശിച്ചിട്ടുണ്ട്. ഈസ്റ്റ്, നോർത്ത് ഈസ്റ്റ്, നോർത്ത്, സൗത്ത് ഈസ്റ്റ്, സെൻട്രൽ തുടങ്ങിയ പ്രദേശങ്ങളെ ബാധിച്ചിട്ടുണ്ട്.  


എല്ലാ കൗൺസിലർമാരോടും എംഎൽഎമാരോടും ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് സാധ്യമായ എല്ലാ പിന്തുണയും നൽകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. യമുനയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിനിടയിൽ പരസ്‌പരം ശ്രദ്ധിക്കാനും ആവശ്യമായ എല്ലാ സഹായങ്ങളും നൽകാനും മുഖ്യമന്ത്രി വ്യാഴാഴ്ച ദേശീയ തലസ്ഥാനത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചു. 


ഡല്‍ഹിയില്‍ പെയ്ത മഴയുമായി താരതമ്യം ചെയ്യുമ്പോള്‍ യമുനാ നദിയിലെ ജലനിരപ്പ്‌ അഭൂതപൂർവമായി ഉയരുകയായിരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ മൂന്ന് ദിവസമായി യമുനയുടെ ജലനിരപ്പിൽ ഡല്‍ഹിയില്‍ അതിവേഗ വർധനയാണ് രേഖപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ 11 മണിക്ക് 203.14 മീറ്ററായിരുന്ന ജലനിരപ്പ് തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് 205.4 മീറ്ററായി ഉയർന്നു, പ്രതീക്ഷിച്ചതിലും 18 മണിക്കൂർ മുമ്പ് അപകട രേഖയായ 205.33 മീറ്ററിലെത്തി.


ഡൽഹിയിൽ വെള്ളപ്പൊക്കത്തിന് സമാനമായ അവസ്ഥ


കനത്ത മഴയെ തുടർന്ന് അയൽ സംസ്ഥാനമായ ഹരിയാനയിലെ ഹത്നികുണ്ഡ് ബാരേജിൽ നിന്ന് വെള്ളം തുറന്ന് വിട്ടതിനെ തുടർന്ന് യമുന നദിയിലെ ജലനിരപ്പ് ശക്തമായി ഉയരുന്നത് തുടരുന്നതിനാൽ നഗരത്തിന്‍റെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. യമുനയിലെ ജലനിരപ്പ് ഉയർന്നതും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതും കാരണം പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു.


പ്രളയക്കെടുതിയിൽ യമുനയ്ക്ക് സമീപത്തെ വിവിധ പ്രദേശങ്ങളിൽ നിന്ന് ആയിരത്തിലധികം ആളുകളെയും 999 കന്നുകാലികളെയും രക്ഷപ്പെടുത്തിയതായി നോർത്ത് ഈസ്റ്റ് ജില്ലാ പോലീസ് അറിയിച്ചു.  
കൂടാതെ, ഔദ്യോഗിക റിപ്പോര്‍ട്ട് അനുസരിച്ച്, വാണിജ്യ വാഹനങ്ങളുടെ ഗതാഗതത്തില്‍ നിയന്ത്രണം ഉണ്ടാകും. 


ഡൽഹിയില്‍ യമുന നദിയിലെ ജലനിരപ്പ് എക്കാലത്തെയും ഉയർന്ന നിലയിൽ 208.48 മീറ്ററിലെത്തിയ സാഹചര്യത്തിൽ ആളുകള്‍ ജാഗ്രത പാലിക്കണം എന്ന് അധികാരികള്‍ നിര്‍ദ്ദേശിച്ചു. 
  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.