ന്യൂഡല്‍ഹി:   ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍   ജെയിനിന്  കോവിഡ്  സ്ഥിരീകരിച്ചു,


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ്  ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍   ജെയിനിന്‍റെ രണ്ടാമത്തെ  കോവിഡ് പരിശോധന ഫലമാണ് പോസിറ്റീവ് ആയത്. 


കടുത്ത പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതോടെയാണ് അദ്ദേഹത്തെ തിങ്കളാഴ്ച അര്‍ധരാത്രിയോടെ രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി  ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  ആദ്യ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു എങ്കിലും അദേഹത്തിന്‍റെ ആരോഗ്യസ്ഥിതിയില്‍ വലിയ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് അദ്ദേഹം രണ്ടാമതും കോവിഡ്  പരിശോധന  നടത്തിയത്.    


അദ്ദേഹത്തിന്‍റെ രോഗ ലക്ഷണങ്ങള്‍ കോവിഡിന്‍റെത് ആയിരുന്നതിനാലാണ്   രണ്ടാമതും പരിശോധന  നടത്തിയത് എന്നും സൂചനയുണ്ട്. കൂടാതെ, ആം ആദ്മി പാര്‍ട്ടി നേതാവ് ആതിഷിയ്ക്കും ഇന്ന് കോവിഡ്  സ്ഥിരീകരിച്ചിരുന്നു.


അതേസമയം, സത്യേന്ദര്‍   ജെയിനിന്  കോവിഡ്  സ്ഥിരീകരിച്ചതോടെ ഡല്‍ഹി  നേതാക്കള്‍ ആശങ്കയിലായിരിക്കുകയാണ്.  മൂന്ന്‍  ദിവസങ്ങള്‍ക്ക്  മുന്‍പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഡല്‍ഹി  ലഫ്.ഗവര്‍ണര്‍ അടക്കമുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയിരുന്നു.  


അതേസമയം, ആരോഗ്യ സ്ഥിതി ഏറെ മോശമായിരുന്നിട്ടുകൂടി  ആരോഗ്യമന്ത്രി സത്യേന്ദര്‍   ജെയിനിന്‍റെ  ആദ്യ   കോവിഡ്  പരിശോധനാ ഫലം നെഗറ്റീവ് ആയത് മറ്റൊരു  ചോദ്യം കൂടിയാണ് ഉയര്‍ത്തുന്നത്. ഡല്‍ഹിയില്‍ നടക്കുന്ന കോവിഡ്  പരിശോധനകളുടെ  ഫലം വിശ്വസനീയമോ എന്നത് തന്നെ...  രാജ്യ തലസ്ഥാനത്ത്  കോവിഡ്  കേസുകള്‍ വര്‍ധിക്കുന്നത്  പരിശോധനയിലെ കൃത്യതക്കുറവ്  മൂലമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.....