Delhi Liquor Scam Case: കുരുക്ക് മുറുകുന്നു, AAP MP സഞ്ജയ് സിംഗ് 5 ദിവസത്തേക്ക് റിമാൻഡില്‍, അടുത്ത കൂട്ടാളികള്‍ക്ക് സമന്‍സ്
Delhi Liquor Scam Case: ഒക്‌ടോബർ 10 വരെ സഞ്ജയ് സിംഗ് ഇഡിയുടെ ചോദ്യങ്ങൾ നേരിടേണ്ടിവരും. ഡല്‍ഹി മദ്യ കുംഭകോണവുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ ഇദ്ദേഹത്തില്‍ നിന്നും ചോർത്താനാണ് ED സംഘം ശ്രമിക്കുന്നത്.
Delhi Liquor Scam Case Update: ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് തലസ്ഥാനം ഭരിയ്ക്കുന്ന ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എംപി സഞ്ജയ് സിംഗിനെ 5 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിരിയ്ക്കുകയാണ്. ബുധനാഴ്ചയാണ് സഞ്ജയ് സിംഗിനെ ED അറസ്റ്റ് ചെയ്തത്.
Also Read: RBI MPC Meeting Update: തുടര്‍ച്ചയായ നാലാം തവണയും റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തി ആർബിഐ
അറസ്റ്റിലായ സഞ്ജയ് സിംഗിനെ വ്യാഴാഴ്ച ഡൽഹിയിലെ റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയിരുന്നു. കേസില്‍ നീണ്ട വാദം കേട്ടതിന് ശേഷം അഞ്ച് ദിവസത്തേക്ക് സിംഗിനെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ റിമാൻഡിലേക്ക് അയച്ചിരിയ്ക്കുകയാണ്. എന്നാല്‍, തനിക്കെതിരായ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും ഭയമില്ലെന്നും റിമാൻഡിലായശേഷം സഞ്ജയ് സിംഗ് ഒരിക്കൽ കൂടി ആവർത്തിച്ചു.
ഒക്‌ടോബർ 10 വരെ സഞ്ജയ് സിംഗ് ഇഡിയുടെ ചോദ്യങ്ങൾ നേരിടേണ്ടിവരും. ഡല്‍ഹി മദ്യ കുംഭകോണവുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ ഇദ്ദേഹത്തില്‍ നിന്നും ചോർത്താനാണ് ED സംഘം ശ്രമിക്കുന്നത്.
സഞ്ജയ് സിംഗിന്‍റെ റിമാൻഡ് ആവശ്യപ്പെട്ട് ഇഡി കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ, ഈ അഴിമതിയുടെ പ്രധാന സൂത്രധാരന്മാരിൽ ഒരാളാണ് സഞ്ജയ് സിംഗ് എന്ന് പറഞ്ഞിരുന്നു. പുതിയ മദ്യനയത്തിന് പകരമായി തിരഞ്ഞെടുത്ത കമ്പനികൾക്ക് നേട്ടമുണ്ടാക്കാനും അവരിൽ നിന്ന് കൈക്കൂലി വാങ്ങാനുമുള്ള ഗൂഢാലോചനയിൽ സഞ്ജയ് സിംഗ് പങ്കാളിയായിട്ടുണ്ട്. ദിനേശ് അറോറയുമായി സഞ്ജയ് സിംഗിന് അടുത്ത ബന്ധമുണ്ട്. ദിനേഷ് അറോറയുടെ മൊഴിയും കോൾ രേഖകളും ഇത് സ്ഥിരീകരിക്കുന്നു. രണ്ട് കോടി രൂപയാണ് സഞ്ജയ് സിംഗിന് കൈക്കൂലിയായി ലഭിച്ചത്. ഈ രണ്ട് കോടിയും രണ്ട് തവണയായി ഇയാളുടെ വീട്ടിൽ എത്തിച്ചു, ED കോടതിയില്‍ അറിയിച്ചു.
അതേസമയം, സഞ്ജയ് സിംഗിന്‍റെ രണ്ട് അടുത്ത അനുയായികൾക്കെതിരെയും ED നടപടി ആരംഭിച്ചു.
സഞ്ജയ് സിംഗിന്‍റെ രണ്ട് അടുത്ത കൂട്ടാളികളായ സർവേശ് മിശ്രയ്ക്കും വിവേക് ത്യാഗിക്കുമാണ് ഇഡി സമൻസ് അയച്ചിരിയ്ക്കുന്നത്. ഇരുവരെയും ഉടൻ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. ഇതോടെ സഞ്ജയ് സിംഗിന് പിന്നാലെ അദ്ദേഹത്തിന്‍റെ അടുപ്പക്കാരുടെ പ്രശ്‌നങ്ങളും വർദ്ധിച്ചു.
സഞ്ജയ് സിംഗിന്‍റെ രണ്ട് അടുത്ത അനുയായികളെ ചോദ്യം ചെയ്യുമ്പോൾ സുപ്രധാന വിവരങ്ങൾ ലഭിക്കുമെന്ന വിശ്വാസത്തിലാണ് ED. സഞ്ജയ് സിംഗുമായി ഏറെ അടുപ്പമുള്ള സർവേശ് മിശ്രയ്ക്ക് വെള്ളിയാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിയ്ക്കുന്നത്
ഡൽഹി മദ്യനയ കുംഭകോണത്തിന്‍റെ അടിവേരിളക്കുക എന്നതാണ് ED ലക്ഷ്യമിട്ടിരിയ്ക്കുന്നത്.
അഴിമതിയുടെ അടിത്തട്ടിലെത്താനും പാര്‍ട്ടി നേതാക്കള്‍ സമ്പാദിച്ച മൊത്തം വരുമാനം കണ്ടെത്താനുമാണ് ED ശ്രമിക്കുന്നത്.
സഞ്ജയ് സിംഗിന്‍റെ വസതിയിൽ രണ്ട് കോടി രൂപയുടെ ഇടപാട് നടന്നതായി ദിനേഷ് അറോറ നല്‍കിയ മൊഴിയാണ് ഇദ്ദേഹത്തിന്‍റെ അറസ്റ്റില്‍ കലാശിച്ചത്. അതേസമയം അറസ്റ്റിന് ആധാരമായി ചൂണ്ടിക്കാണിക്കുന്ന ദിനേശ് അറോറയുടെ മൊഴിയുടെ വിശ്വാസ്യത തന്നെ സംശയത്തിലാണെന്ന് സഞ്ജയ് സിംഗിന്‍റെ അഭിഭാഷകൻ മോഹിത് മാത്തൂർ പറഞ്ഞു. ദിനേശ് അറോറയുടെ ജീവനക്കാരൻ സഞ്ജയ് സിംഗിന്‍റെ വീട്ടിൽ വെച്ച് സർവേഷ് മിശ്രയ്ക്ക് രണ്ട് കോടി രൂപ നൽകിയെന്ന് ഇഡി കോടതിയെ അറിയിച്ചു. ആരോപണം തെളിയിക്കുന്ന ഒന്നും തന്നെ അദ്ദേഹത്തിന്‍റെ വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടില്ല എന്ന് മറുപടിയായി സഞ്ജയ് സിംഗിന്‍റെ വക്കീൽ കോടതിയെ അറിയിച്ചു.
എന്നാല്‍, ഈ സംഭവ വികാസങ്ങള്‍ക്കെതിരെ പ്രതിപക്ഷം ശക്തമായി കേന്ദ്ര സർക്കാരിനെതിരെ രംഗത്തെത്തി. ഇഡിയുടെ പക്കല്‍ തെളിവില്ലെന്ന് ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റൗത് പറഞ്ഞു. അവര്‍ തങ്ങളെ എതിര്‍ക്കുന്നവരെ നിശബ്ദരാക്കുക മാത്രമാണ് ചെയ്യുന്നത്, റൗത് പറഞ്ഞു.
ഡൽഹി മദ്യ കുംഭകോണക്കേസിൽ ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗിന്‍റെ വസതിയില്‍ ബുധനാഴ്ച ED അപ്രതീക്ഷിതമായി നടത്തിയ റെയ്ഡിന് ശേഷമാണ് അറസ്റ്റ് നടന്നത്. മണിക്കൂറുകള്‍ നീണ്ട റെയ്ഡിന് ശേഷം കനത്ത സുരക്ഷയിലാണ് സഞ്ജയ് സിംഗിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി നേതാവിനെ വീട്ടിൽ നിന്ന് കൊണ്ടുപോയത്.
2020-ൽ മദ്യശാലകൾക്കും വിൽപ്പനക്കാർക്കും ലൈസൻസ് നൽകാനുള്ള ഡൽഹി സർക്കാരിന്‍റെ തീരുമാനത്തിൽ സിംഗിനും കൂട്ടാളികൾക്കും പങ്കുണ്ടെന്ന് ആരോപിച്ചാണ് കേസ്. ഇതോടെ മദ്യനയ കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിന് വിധേയരായ ആം ആദ്മി പാർട്ടി നേതാക്കളുടെ പട്ടിക നീളുകയാണ്.
ഈ വർഷം ഫെബ്രുവരിയിൽ, ഡല്‍ഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇതേ കേസുമായി ബന്ധപ്പെട്ട് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറസ്റ്റ് ചെയ്തിരുന്നു. സിസോദിയ ഇപ്പോഴും ജയിലില്‍ കഴിയുകയാണ്.
ഡൽഹി സർക്കാരിന്‍റെ 2021-22ലെ എക്‌സൈസ് നയം മദ്യവ്യാപാരികൾക്ക് ലൈസൻസ് നൽകുന്നതിന് നിയമവിരുദ്ധമായ നീക്കങ്ങള്‍ നടത്തി എന്നാണ് ആരോപണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.